കായികം

'ഇന്ത്യക്കാരനാണെങ്കില്‍ ഹിന്ദി അറിയണം, ഹിന്ദി അറിയാത്ത കളിക്കാരോട് ദേഷ്യം'; വിവാദ പരാമര്‍ശവുമായി കമന്റേറ്റര്‍ 

സമകാലിക മലയാളം ഡെസ്ക്

ബറോഡ: രഞ്ജി ട്രോഫി മത്സരത്തിന് ഇടയില്‍ കമന്റേറ്ററുടെ വിവാദ പരാമര്‍ശം. ഇന്ത്യക്കാരനാണെങ്കില്‍ ഹിന്ദി പറയണം എന്നായിരുന്നു കമന്ററി ബോക്‌സിലിരുന്ന കമന്റേറ്ററായ സുശീല്‍ ദോഷി പറഞ്ഞത്. 

ബറോഡ-കര്‍ണാടക രഞ്ജി ട്രോഫി മത്സരത്തിന് ഇടയിലാണ് സംഭവം. സുനില്‍ ഗാവസ്‌കറുടെ ഹിന്ദി കമന്ററിയെ കുറിച്ച് സഹ കമന്റേറ്റര്‍ പരാമര്‍ശിച്ചപ്പോഴാണ് വിവാദ പരാമര്‍ശം വരുന്നത്. 

ഹിന്ദി നമ്മുടെ മാതൃ ഭാഷയാണെന്നും, എല്ലാ ഹിന്ദിക്കാരും ഹിന്ദി പഠിക്കണമെന്നും സുശീല്‍ ദോഷി പറഞ്ഞു. ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് കളിക്കാരോട് തനിക്ക് ദേഷ്യമാണ്. ഹിന്ദിയേക്കാള്‍ വലിയ ഭാഷയില്ല. ഇന്ത്യയിലാണ് ജീവിക്കുന്നത് എങ്കില്‍ മാതൃഭാഷയായ ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം, കമന്ററി ബോക്‌സിലിരുന്ന് സുശീല്‍ ദോഷി പറഞ്ഞു. 

എന്നാല്‍ സുശീല്‍ ദോഷിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണമാണ് ആരാധകരില്‍ നിന്ന് വരുന്നത്. ഇന്ത്യയില്‍ 43 ശതമാനം പേര്‍ മാത്രമാണ് ഹിന്ദി ഭാഷ സംസാരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള വാദങ്ങളുടെ കമന്റേറ്റര്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ