കായികം

ഉസൈന്‍ ബോള്‍ട്ടിനെ വെല്ലും ഓട്ടക്കാരനായി വളര്‍ത്തും? ശ്രീനിവാസ ഗൗഡയെ സായിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര കായിക മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് പ്രകടനത്തെ മറികടക്കുന്ന സമയം കുറിച്ചെന്ന് അവകാശപ്പെടുന്ന കര്‍ണാടക സ്വദേശിയെ പരിശീലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കാംബല എരുമയോട്ടത്തില്‍ കുതിച്ച ശ്രീനിവാസ ഗൗഡയെ സായിയിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍  റിജജു പറഞ്ഞു. 

കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ നടന്ന എരുമയോട്ട മത്സരത്തില്‍ 100 മീറ്റര്‍ 9.55 സെക്കന്റില്‍ ശ്രീനിവാസ മറികടന്നെന്നാണ് റിപ്പോര്‍ട്ട്. ഉസൈന്‍ ബോള്‍ട്ട് കുറിച്ച റെക്കോര്‍ഡ് സമയം 9.58 ആണ്. ശ്രീനിവാസയുടെ കുതിപ്പിനെ സംബന്ധിച്ച ട്വീറ്റ് വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്ര കായിക മന്ത്രിയുടെ ഇടപെടല്‍ വരുന്നത്. 

എരുമക്കൂട്ടങ്ങള്‍ക്കൊപ്പം 142 മീറ്ററാണ് ശ്രീനിവാസ ഒറ്റക്കുതിപ്പില്‍ ഓടിയത്. ഇതിനെടുത്ത സമയം 13.42 സെക്കന്റ്. പാര്‍ട് ടൈം നിര്‍മാണ തൊഴിലാളിയാണ് ശ്രീനിവാസ. സായിയിലെ ഉന്നത പരിശീലകരുടെ മുന്‍പിലേക്ക് ട്രയല്‍സിനായാണ് ശ്രീനിവാസയെ വിളിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു കഴിവും വെറുതെ പോവാന്‍ താന്‍ അനുവദിക്കില്ലെന്ന് കിരണ്‍  റിജജു പറഞ്ഞു. 

തന്നെ ഉസൈന്‍ ബോള്‍ട്ടിനോട് താരതമ്യം ചെയ്തുള്ള വിശകലനങ്ങള്‍ ശ്രീനിവാസ തള്ളി. ബോള്‍ട്ട് ലോക ചാമ്പ്യനാണ്. ഞാന്‍ പാടത്ത് ഓടുന്നയാള്‍ മാത്രമാണെന്നുമാണ് സമൂഹമാധ്യങ്ങളില്‍ താരമാണ് ശ്രീനിവാസ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി