കായികം

വിരമിക്കാന്‍ തയ്യാറല്ല, ട്വന്റി20 ലോകകപ്പ് അടുത്തെത്തുമ്പോള്‍ പറയാമെന്ന് ഷുഐബ് മാലിക് 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി കളിക്കുന്നതിന്റെ സൂചന നല്‍കി പാക് താരം ഷുഐബ് മാലിക്ക്. വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മാലിക്, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധയെന്നും പറഞ്ഞു. 

ലോകകപ്പിന് ഇനിയും ഒരുപാട് സമയമുണ്ട്. ലോകകപ്പ് സമയമാവുമ്പോള്‍ എന്ത് ചെയ്യണം എന്ന് ഞാന്‍ തീരുമാനിക്കും. എന്റെ ഫിറ്റ്‌നസും, ദേശീയ ടീമിലേക്ക് എത്താനുള്ള സാധ്യതയും പരിഗണിച്ചായിരിക്കും വിരമിക്കലിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക, ഷുഐബ് മാലിക്ക് പറഞ്ഞു. 

ഇംഗ്ലണ്ട് ലോകകപ്പോടെയാണ് മാലിക് ഏകദിനത്തില്‍ നിന്ന് വിരമിച്ചത്. മൂന്ന് കളികള്‍ മാത്രമാണ് ഇംഗ്ലണ്ടില്‍ മാലിക്ക് കളിച്ചത്. 8, 0, 0 എന്നിങ്ങനെയായിരുന്നു ഇവിടെ മാലിക്കിന്റെ സ്‌കോര്‍. എന്നാല്‍ അടുത്തിടെ ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്റി20യുടെ പരമ്പരയിലേക്ക് മാലിക്കിനെ ടീം വിളിച്ചു. 

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ 50 റണ്‍സ് നേടി മാലിക് മികവ് കാണിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ട്വന്റി20 ലോകകപ്പ് കളിക്കാനുള്ള സാധ്യതകളാണ് മാലിക്കിന് മുന്‍പില്‍ തെളിയുന്നത്. 35 ടെസ്റ്റുകളും, 287 ഏകദിനങ്ങളും, 113 ട്വന്റി20യും പാകിസ്ഥാന് വേണ്ടി കളിച്ച താരമാണ് മുപ്പത്തിയെട്ടുകാരനായ മാലിക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?