കായികം

ഫോമിലേക്ക് മടങ്ങിയെത്തി പന്തും മായങ്കും; ന്യൂസിലൻഡ് ഇലവനെതിരെ ഇന്ത്യൻസിന് സമനില

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരം സമനിലയില്‍ എത്തിച്ച് ഇന്ത്യന്‍സ്. മത്സരം സമനിലയില്‍ എത്തിയത് ആശ്വാസമാകുന്നത് ഇന്ത്യക്ക് തന്നെയാണ്. മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത് എന്നിവര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് കരുത്താകും. 

ഇന്ത്യന്‍സ് ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സിന് പുറത്തായപ്പോള്‍ ന്യൂസിലന്‍ഡ് ഇലവന്റെ ഒന്നാം ഇന്നിങ്‌സ് 235 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്ത് നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിച്ചു. 

രണ്ടാം ഇന്നിങ്‌സില്‍ മായങ്ക് അഗര്‍വാള്‍ 81 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഋഷഭ് പന്ത് 65 പന്തുകള്‍ നേരിട്ട് നാല് വീതം സിക്‌സും ഫോറും പറത്തി 70 റണ്‍സെടുത്തു. പൃഥ്വി ഷാ (39), വൃദ്ധിമാന്‍ സാഹ (30), ആര്‍ അശ്വിന്‍ (16) എന്നിങനെയാണ് മറ്റ് സ്‌കോറര്‍മാര്‍. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരന്‍ ഹനുമ വിഹാരി എട്ട് റണ്‍സില്‍ പുറത്തായി. 

നേരത്തെ ഇന്ത്യന്‍സിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ബുമ്‌റ, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു