കായികം

'ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം; ഈ പോരാട്ടത്തിൽ കിരീടം നേടുന്നതിലും മനോഹരമായി മറ്റൊന്നില്ല'

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടണ്‍: പരിമിത ഓവർ പോരാട്ടങ്ങളിലെ നിർണായക സാന്നിധ്യമല്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ചേതേശ്വർ പൂജാര. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ശ്രദ്ധേയമായൊരു നിരീക്ഷണം നടത്തിയിരിക്കുകയാണ് പൂജാരയിപ്പോൾ. 

ഏകദിന, ടി20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നതാണെന്ന് പൂജാര പറയുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതിലും മനോഹരമായി മറ്റൊന്നുമില്ല. കളിക്കാൻ ഏറ്റവും ദുര്‍ഘടമായ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ ലോക ചാമ്പ്യന്‍മാരാകുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. 

ഹോം മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും. എന്നാല്‍ എവേ മത്സരങ്ങള്‍ വെല്ലുവിളിയാണ്. വിദേശത്ത് മികച്ച രീതിയില്‍ കളിക്കാനും പരമ്പര നേടാനും ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ കഴിയുന്നുണ്ടെന്നും പൂജാര വ്യക്തമാക്കി. 

ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനായി ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ഐസിസിയെ പൂജാര അഭിനന്ദിക്കുകയും ചെയ്തു. ടെസ്റ്റിന്റെ നിലനില്‍പിനായുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണിത്. സമനിലകള്‍ ഇപ്പോള്‍ വിരളമാണ്. മിക്ക മത്സരങ്ങള്‍ക്കും ഫലമുണ്ടാകാറുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനായി ഏറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും പൂജാര കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ