കായികം

'സച്ചിന്‍, നിങ്ങളിത് അര്‍ഹിക്കുന്നു', കായിക ഓസ്‌കറില്‍ മുത്തമിട്ട സച്ചിനോട് മോഹന്‍ലാല്‍ 

സമകാലിക മലയാളം ഡെസ്ക്

രിക്കല്‍ കൂടി സച്ചിനോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു. കായിക ഓസ്‌കര്‍ ആദ്യമായി ഇന്ത്യയിലേക്ക് എത്തിച്ചതിന്. 22 വര്‍ഷം ഇന്ത്യയെ തോളില്‍ ചുമന്ന മനുഷ്യനെ വാംഖഡെയില്‍ ഇന്ത്യ തോളിലേറ്റിയ നിമിഷം രണ്ട് ദശകത്തിനിടയിലെ ഏറ്റവും സുന്ദര നിമിഷമായി ലോറിയസ് തെരഞ്ഞെടുത്തു. 

ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന നേട്ടത്തിലേക്കെത്തിയ മാസ്റ്റര്‍ ബ്ലാസ്റ്ററെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഈ സമയം സച്ചിന് ആശംസയുമായി സൂപ്പര്‍ താരം മോഹന്‍ലാലുമെത്തുന്നു. 

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷം. സച്ചിന്‍, നിങ്ങളിത് അര്‍ഹിക്കുന്നു...ഇന്ത്യന്‍ ഇതിഹാസ താരത്തെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. സച്ചിന് ആശംസയുമായി മോഹന്‍ലാല്‍ എത്തിയത് ഇരുവരുടേയും ആരാധകര്‍ ആഘോഷിക്കുന്നു. 

മോഹന്‍ലാലിന്റെ ആശംസക്ക് മറുപടിയുമായി ഇനി സച്ചിന്‍ എത്തുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ 20 വര്‍ഷത്തിന് ഇടയില്‍ കായിക ലോകത്തുണ്ടായ ഏറ്റവും നല്ല നിമിഷത്തിനുള്ള അവാര്‍ഡാണ് സച്ചിനെ തേടിയെത്തിയത്. രാജ്യത്തിന്റെ തോളിലേറി എന്ന തലക്കെട്ടില്‍ സച്ചിനെ സഹതാരങ്ങള്‍ തോളിലേറ്റി വാംങ്കഡെ സ്‌റ്റേഡിയം വലംവെക്കുന്ന ചിത്രമാണ് അവാര്‍ഡ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി