കായികം

ലിവർപൂളേ ഇങ്ങനെ ജയിക്കരുത്... ഒന്ന് തോൽക്കു പ്ലീസ്; ക്ലോപിന് കത്തയച്ച് പത്ത് വയസുള്ള കുഞ്ഞ് ആരാധകൻ

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സ്വപ്ന സമാന കുതിപ്പാണ് ഈ സീസണിൽ ലിവർപൂൾ നടത്തുന്നത്. 26 മത്സരങ്ങളിൽ 25ലും അവർ വിജയം സ്വന്തമാക്കി മുന്നേറുകയാണ്. ഒന്നില്‍ മാത്രം സമനില. 76 പോയിന്റോടെ ബഹുദൂരം മുന്നിലെത്തി കിരീടം ഏതാണ്ട് ഉറപ്പിച്ച അവസ്ഥയിലാണ് ലിവർപൂൾ.

അതിനിടെ ലിവർപൂൾ പരിശീലകൻ യുർ​ഗൻ ക്ലോപിന് ശ്രദ്ധേയമായൊരു കത്തയച്ചിരിക്കുകയാണ് ഒരു പത്ത് വയസുകാരനായ കുഞ്ഞ് ആരാധകൻ. ആൾ ലിവർപൂളിന്റെ ആരാധകനല്ല. മാഞ്ചസ്റ്റർ യുനൈറ്റഡാണ് കക്ഷിയുടെ ഇഷ്ട ടീം. കത്തിലെ ആവശ്യം ലളിതമാണ്. ലിവർപൂൾ ഒരു മത്സരം തോറ്റ് കാണണമത്രെ. ഇക്കാര്യ വ്യക്തമാക്കിയാണ് ഡാര​ഗ് എന്ന പത്ത് വയസുള്ള ആരാധകൻ ക്ലോപിന് കത്തയച്ചിരിക്കുന്നത്.

ഞാന്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിനെ പിന്തുണക്കുന്ന ആരാധകനാണെന്ന് പരിചയപ്പെടുത്തിയ ഡാരഗ്, കത്തില്‍ ലിവര്‍പൂള്‍ തോല്‍ക്കണമെന്നും  അപേക്ഷിച്ചിട്ടുണ്ട്. ലിവര്‍പൂള്‍ വളരെയധികം മത്സരങ്ങള്‍ ജയിക്കുന്നുണ്ട്. ഇനിയും ഒമ്പത് മത്സരം കൂടി ജയിച്ചാല്‍, ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും മികച്ച അപരാജിത കുതിപ്പായിരിക്കും അത്. ഒരു യുണൈറ്റഡ് ആരാധകന് സഹിക്കാവുന്നതിലും അപ്പുറമാണത്. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ തോല്‍ക്കണം. എതിരാളികളെ ഗോളടിക്കാന്‍ അനുവദിക്കണം. സീസണ്‍ മുഴുവന്‍ തോല്‍ക്കണമെന്നോ, ഇനിയൊരിക്കലും ഒരു മത്സരം ജയിക്കരുതെന്നുമല്ല ഞാന്‍ പറയുന്നത്- ഡാരഗ് കത്തില്‍ എഴുതി.

ക്ലോപ് ഇതിന് മറുപടി നൽകിയിട്ടുണ്ട്. ലിവര്‍പൂള്‍ ജയിക്കാനായി ലക്ഷകണക്കിന് ആളുകള്‍ കാത്തിരിക്കുന്നുണ്ട്. ലിവര്‍പൂള്‍ തോല്‍ക്കുക എന്നതാണ് നിങ്ങളുടെ ആഗ്രഹം. എന്നതുകൊണ്ട് ഇപ്പോള്‍ നിങ്ങളുടെ അപേക്ഷ സ്വീകരിക്കാനാവില്ലെന്ന് ക്ലോപ് മറുപടി നല്‍കി. പോയകാലത്ത് ലിവര്‍പൂള്‍  ഒരുപാട് മത്സരം തോറ്റിട്ടുണ്ടെന്നും ഫുട്‌ബോളായതിനാൽ തന്നെ ഭാവിയിൽ തോല്‍വി സംഭവിക്കാമെന്നും ക്ലോപ് മറുപടിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'