കായികം

'ഇതിഹാസ താരങ്ങളുടെ പേര് ഉച്ചരിക്കുന്നത് മുന്‍പ് ഒന്ന് അന്വേഷിക്കാന്‍ പറയണം'; ട്രംപിന് പറ്റിയ പിഴവില്‍ കെവിന്‍ പീറ്റേഴ്‌സന്‍ 

സമകാലിക മലയാളം ഡെസ്ക്

തിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടേയും പേര് ഉച്ചരിക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരുത്തിയ പിഴവിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മൊട്ടേര സ്റ്റേഡിയത്തില്‍ പ്രസംഗിക്കവെ ട്രംപിന്റെ ഉച്ചാരണത്തില്‍ വന്ന പിഴവില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തുന്നത് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സനാണ്. 

ഇതിഹാസ താരങ്ങളെ പരാമര്‍ശിക്കുന്നതിന് മുന്‍പ് അവരുടെ പേര് ഉച്ചരിക്കുന്നത് എങ്ങനെയെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ നിങ്ങളുടെ സുഹൃത്തിനോട് പറയാന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പിയേഴ്‌സ് മോര്‍ഗനോട് പീറ്റേഴ്‌സന്‍ പറയുന്നു. 

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേര് സൂച്ചിന്‍ ടെണ്ടുല്‍ക്കറെന്നും, വിരാട് കോഹ്‌ലിയുടെ പേര് വിരോട് കോലീ എന്നുമാണ് ട്രംപ് ഉച്ചരിച്ചത്. വലിയ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി ആരവം ഉയര്‍ത്തുന്ന രാജ്യമാണ് ഇത്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ വിരാട് കോഹ് ലി വരെ, ലോകത്തിലെ ഏറ്റവും മികച്ചവര്‍, എന്നായിരുന്നു നമസ്‌തേ ട്രംപ് പരിപാടിയില്‍ ട്രംപ് പറഞ്ഞത്. നേരത്തെ ഐസിസിയും ഡൊണാള്‍ഡ് ട്രംപിനെ ട്രോളിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍