കായികം

ഇവിടെ ഏതാണ് പിച്ച്? പച്ചയില്‍ നിറഞ്ഞ് ക്രൈസ്റ്റ്ചര്‍ച്ച്, ഇന്ത്യയുടെ തകര്‍ച്ച ഉറപ്പിച്ച് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണിലെ പച്ചപ്പ് നിറഞ്ഞ പിച്ചിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാവുന്നതിന് മുന്‍പേ ഇന്ത്യക്കായി കെണി വിരിച്ച് ക്രൈസ്റ്റ്ചര്‍ച്ചിലെ പിച്ച്. ഗ്രൗണ്ടിലെ പിച്ച് ഏത് എന്ന് മനസിലാക്കാന്‍ കഴിയാത്ത വിധം പച്ചപ്പ് നിറഞ്ഞിരിക്കുന്ന ഫോട്ടോയുമായാണ് ബിസിസിഐ ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. 

പിച്ച് കണ്ടെത്തൂ എന്നാണ് ക്രൈസ്റ്റ്ചര്‍ച്ച് ഗ്രൗണ്ടിന്റെ ചിത്രം പങ്കുവെച്ച് ബിസിസിഐ എഴുതിയത്. പിച്ച് കണ്ടപാടെ മറ്റൊരു ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യയെ കാത്തിരിക്കുന്നത് എന്ന വാദവുമായി ആരാധകരെത്തുന്നു. വീണ്ടും ടോസ് നഷ്ടപ്പെട്ട് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യക്ക് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നാല്‍ കിവീസ് ബൗളര്‍മാരുടെ സ്വിങ് ഡെലിവറികള്‍ ഇന്ത്യയെ വിറപ്പിക്കുമെന്ന് വ്യക്തം. 

വിരമിക്കല്‍ പ്രഖ്യാപിച്ച മരിയാ ഷറപ്പോവക്ക് ആദരവര്‍പ്പിച്ച് ടെന്നീസ് പിച്ചൊരുക്കുകയാണ് ഇതെന്നാണ് ആരാധകര്‍ പരിഹാര സ്വരത്തില്‍ പറയുന്നത്. നാട്ടിലേക്കുള്ള ഇന്ത്യയുടെ വരവ് നേരത്തെയാകുമെന്നും, ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിലേക്ക് പോലും എത്താനാവാതെ ഇന്ത്യ വീഴുമെന്നും പ്രതികരണങ്ങള്‍ ഉയരുന്നു. 

വെല്ലിങ്ടണിലേത് പോലെ പ്രതിരോധിച്ച് കളിക്കരുത് എന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നായകന്‍ വിരാട് കോഹ് ലി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിംഗിള്‍ പോലും കണ്ടെത്താനാവുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താണ് സാധിക്കുക എന്നായിരുന്നു കോഹ് ലിയുടെ ചോദ്യം. പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനുള്ള കോഹ് ലിയുടെ ആഹ്വാനം വെല്ലിങ്ടണിലേതിനേക്കാള്‍ പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് എങ്ങനെ ഏറ്റെടുക്കാനാവും എന്നത് കണ്ടറിയണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍