കായികം

കോഹ്‌ലിയോ സച്ചിനോ? ആരാണ് മികച്ചത്? മതത്തോട് താരതമ്യപ്പെടുത്തി മൈക്രോസോഫ്റ്റ് സിഇഒ

സമകാലിക മലയാളം ഡെസ്ക്

ച്ചിന്‍ ടെണ്ടുല്‍ക്കറോ, വിരാട് കോഹ്ലിയോ? ഇവരില്‍ ആരാണ് മികച്ചത് എന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലക്ക് നേരെ ചോദ്യം ഉയര്‍ന്നത്. ക്രിക്കറ്റിന്റെ കടുത്ത ആരാധകനായ നദെല്ലയെ അത് കുഴപ്പിക്കുന്ന ചോദ്യമായിരുന്ന്. മതം തെരഞ്ഞെടുക്കുന്നത് പോലെയാണ് എന്നായിരുന്നു നദെല്ലയുടെ മറുപടി. 

മതം തെരഞ്ഞെടുക്കുന്നത് പോലെയാണ് ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കുക എന്നത്. ഇന്നലത്തെ താരം സച്ചിനെന്നും, ഇന്നത്തേത് കോഹ്‌ലിയെന്നും ഞാന്‍ പറയും. ഇന്ന് കോഹ് ലിയുടെ ബാറ്റിങ് കാണാനാണ് എനിക്ക് ഇഷ്ടം. സച്ചിന്‍ കളിച്ചിരുന്ന സമയം സച്ചിന്റെ ബാറ്റിങ് കാണാനും. 

ക്രിക്കറ്റില്‍ കോഡിങ് കൊണ്ടുവരുന്നതിനോട് അനുകൂലമായാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അനില്‍ കുംബ്ലേയെ ഞാന്‍ കണ്ടിരുന്നു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സെന്‍സറുമായി ക്രിക്കറ്റ് ബാറ്റിന് ബന്ധിപ്പിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് പദ്ധതി കുംബ്ലേക്കുണ്ട്. ഭാവിയിലേക്കുള്ള വലിയ മാറ്റമാണ് കോഡിങ് എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി