കായികം

നായക സ്ഥാനത്ത് നിന്ന് വില്യംസണിനെ വെട്ടി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പതിമൂന്നാം ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും. കെയിന്‍ വില്യംസണിനെ മാറ്റിയാണ് വാര്‍ണറെ ഹൈദരാബാദ് നായകനായി കൊണ്ടുവരുന്നത്. 

കഴിഞ്ഞ രണ്ട് സീസണിലും കെയ്ന്‍ വില്യംസണ്‍ ആണ് സണ്‍റൈസേഴ്‌സിനെ നയിച്ചത്. തന്റെ അഭാവത്തില്‍ ടീമിനെ നയിച്ച വില്യംസണിനും ഭുവിക്കും വാര്‍ണര്‍ നന്ദി പറഞ്ഞു. 2016ല്‍ വാര്‍ണറുടെ കീഴില്‍ സണ്‍റൈസേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടിരുന്നു. 2018ല്‍ പന്ത് ചുരണ്ടലില്‍ നേരിട്ട വിലക്കിനെ തുടര്‍ന്നാണ് വാര്‍ണര്‍ക്ക് നായക സ്ഥാനവും നഷ്ടമായത്. കെയ്‌നിനെ നായക സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്ന് കെയ്‌നിന് വേണ്ടി പ്രതികരണം ഉയരുന്നുണ്ട്. 

ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പര 5-0ന് കിവീസിന് നഷ്ടമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാവാം സണ്‍റൈസേഴ്‌സിന്റെ മാറ്റമെന്നാണ് സൂചന. മാത്രമല്ല, നായകത്വത്തിന്റെ ഭാരമില്ലാത്ത കെയ്ന്‍ വില്യംസണിന് ബാറ്റിങ്ങില്‍ മികവ് കാണിക്കാനും സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍