കായികം

മൂന്ന് കളിയില്‍ നിന്ന് കൂറ്റന്‍ സ്‌ട്രൈക്ക് റേറ്റ്, തകര്‍പ്പന്‍ റെക്കോര്‍ഡുമായി ഷഫാലി

സമകാലിക മലയാളം ഡെസ്ക്

ദ്യ ലോകകപ്പ് പതിനാറാം വയസില്‍. ഭയമേതുമില്ലാതെ ബാറ്റ് വീശാനുള്ള ചങ്കൂറ്റം. ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് കളികള്‍ പിന്നിടുമ്പോള്‍ തന്നെ റെക്കോര്‍ഡ്. തന്റെ വരവ് ലോകത്തെ വിളിച്ചറിയിക്കുകയാണ് ഷഫാലി വര്‍മ. 

ട്വന്റി20 ലോകകപ്പിലെ ആദ്യ മൂന്ന് കളിയില്‍ നിന്ന് 114 റണ്‍സ് ആണ് ഷഫാലി നേടിയത്. അതും 172.72 എന്ന സ്‌ട്രൈക്ക് റേറ്റില്‍. ഇത്രയും റണ്‍സ് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഇത്രയും ഉയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റില്‍ വനിതാ ട്വന്റി20 ലോകകപ്പില്‍ നേടുന്ന ആദ്യ താരമാണ് ഷഫാലി. 

യഥേഷ്ടം ബൗണ്ടറി കണ്ടെത്തുന്നതിലെ മികവ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഷഫാലി പുറത്തെടുത്തു. ഷഫാലിയുടെ 34 പന്തുകള്‍ നേരിട്ട് 46 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സില്‍ വന്നത് നാല് ഫോറും മൂന്ന് സിക്‌സും. സ്‌ട്രൈക്ക് റേറ്റ് 135.29. 

ഓസ്‌ട്രേലിയക്കെതിരായ കളിയില്‍ ഷെഫാലിയുടെ ബാറ്റില്‍ നിന്ന് വന്നത് അഞ്ച് ഫോറും ഒരു സിക്‌സും. 193.33 ആയിരുന്നു അവിടെ സ്‌ട്രൈക്ക് റേറ്റ്. ബംഗ്ലാദേശിനെതിരെ ഷഫാലിയുടെ ബാറ്റില്‍ നിന്ന് വന്നത് രണ്ട് ഫോറും നാല് സിക്‌സും. സ്‌ട്രൈക്ക് റേറ്റ് 229.41. 

ബംഗ്ലാദേശിനെതിരെ 17 പന്തില്‍ 39 റണ്‍സ് അടിച്ചെടുത്ത ഷഫാലിയായിരുന്നു കളിയിലെ താരം. പവര്‍പ്ലേയിലെ ഷഫാലിയുടെ സ്‌ട്രൈക്കുകളാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് കരുത്തേകുന്നത്. പരിചയ സമ്പത്ത് കൂടി ചേരുമ്പോള്‍ ഷഫാലി വര്‍മ ഇന്ത്യയെ തോളിലേറ്റുന്ന നാളുകള്‍ വിദൂരമല്ലെന്ന് വ്യക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്