കായികം

ടര്‍ബോ ടോര്‍ച്ചുമായി ഇന്ത്യന്‍ ടീം; പരിശീലനത്തിന് ഇടയില്‍ ആവേശം നിറച്ച് പുതിയ കളി 

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ചില്‍ ജയം പിടിക്കുന്നതിന് മാനസീകമായും ശാരീരികമായും ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇതിനിടയില്‍ പരിശീലനത്തില്‍ ഇന്ത്യന്‍ ടീം പരീക്ഷിച്ച പുതിയൊരു കളി ആരാധകരുമായി പങ്കുവെക്കുകയാണ് ബിസിസിഐ. ടര്‍ബോ ടോര്‍ച്ച് എന്നാണ് ഈ ട്രെയ്‌നിങ് ഡ്രില്ലിന്റെ പേര്. 

കളിക്കാരെ രണ്ട് ടീമായി വിഭജിക്കും. രണ്ട് പോസ്റ്റുകളിലേക്കാണ് പന്ത് എറിഞ്ഞ് നല്‍കി എത്തിക്കേണ്ടത്. കളിക്കാരുടെ മാനസിക മികവ് ഉണര്‍ത്താനും 
ക്യാച്ചെടുക്കുന്നതിലെ മികവ് മെച്ചപ്പെടുത്താനും ഇത് ലക്ഷ്യം വെക്കുന്നുവെന്ന് ഇന്ത്യയുടെ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് പറയുന്നു. 

രണ്ടാം ടെസ്റ്റിന് മുന്‍പ് ഇതുപോലെ തീവ്രത നിറഞ്ഞ കളി കളിച്ച് കളിക്കാരുടെ ഉള്ളിലെ മത്സരാവേശം ഉണര്‍ത്തി ആവേശം നിറക്കാനാവുമെന്നും ടീം മാനേജ്‌മെന്റ് പറയുന്നു. ക്രൈസ്റ്റ്ചര്‍ച്ചിലെ സാഹചര്യങ്ങളില്‍ സോഫ്റ്റ് ബോളില്‍ സ്വിങ് ചെയ്യുന്ന സാധ്യതയുണ്ടെന്നും വെബ് പറഞ്ഞു. 

ക്രൈസ്റ്റ്ചര്‍ച്ചില്‍ കാര്യങ്ങളൊന്നും ഇന്ത്യക്ക് അനുകൂലമല്ല. വെല്ലിങ്ടണിലേതിന് സമാനമായ പിച്ച് ഒരുങ്ങുമ്പോള്‍ വെങ്‌നര്‍ കൂടി കിവീസ് പേസ് നിരക്കൊപ്പം ചേരുന്നു. മാത്രമല്ല, ന്യൂസിലാന്‍ഡിന്റെ ഭാഗ്യ ഗ്രൗണ്ടാണ് ഹേഗ് ലി ഓവല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം