കായികം

പുതുവര്‍ഷം അവനെ കണ്ട് തുടങ്ങൂ, നിങ്ങളുടെ ഹൃദയം തൊടും, സച്ചിന്റെ ഉറപ്പ്‌

സമകാലിക മലയാളം ഡെസ്ക്

പുതു വര്‍ഷം, എത്തിപ്പിടിക്കാന്‍ പല ലക്ഷ്യങ്ങളും മുന്‍പില്‍ വെച്ചാണ് നമ്മളില്‍ പലരും 2020ലേക്ക് കടക്കുന്നത്. മുന്‍പോട്ട് കുതിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ മുന്‍പില്‍ വരുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ നമുക്കെല്ലാം പ്രചോദനം നല്‍കുന്ന വീഡിയോ പങ്കുവെച്ചെത്തുകയാണ് ഈ സമയം ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

കളിക്കളത്തില്‍ നിന്നുള്ള വീഡിയോയാണ് സച്ചിന്‍ പുതുവത്സര ദിനം പങ്കുവയ്ക്കുന്നത്. കുട്ടിക്കുരുന്നുകള്‍ ക്രിക്കറ്റ് കളിക്കുകയാണ്. ഷോട്ട് ഉതിര്‍ത്ത് ബാറ്റ്‌സ്മാന്‍ റണ്ണിനായി നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടി വരുമ്പോഴാണ് ഹൃദയം നുറുങ്ങുക. ഇരുകാലുകളും തളര്‍ന്ന അവന്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ്...ക്രിക്കറ്റ് കളിക്കാന്‍ അതൊരു പരിമിതിയേ അല്ല എന്ന് തെളിയിച്ചുകൊണ്ട്. 

മണ്ണില്‍ കൈ കുത്തി രണ്ട് കാലുകളും കൊണ്ട് നിരങ്ങി നിരങ്ങിയാണ് അവന്റെ പോക്ക്. ഡെലിവറി നേരിടുന്നതും ഇരുന്നുകൊണ്ട്. ബാറ്റ്‌സ്മാന്‍ ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്‍പ് തന്നെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് അവന്‍ ഓടി തുടങ്ങും. മഡ്ഡ റാമെന്നാണ് അവന്റെ പേര്. അവന്റെ കളി കണ്ട് 2020 തുടങ്ങാനാണ് സച്ചിന്‍ പറയുന്നത്. അവന്‍ നിങ്ങളുടെ ഹൃദയം തൊടുമെന്ന് സച്ചിന്‍ ഉറപ്പിച്ചു പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!