ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയ ആധിപത്യം തുടരുകയാണ്. ഒന്നാം ഇന്നിങ്സില്‍ ലാംബുഷെയ്നിന്റെ ഇരട്ട സെഞ്ചുറി ബലത്തില്‍ 454 റണ്‍സ് കണ്ടെത്തിയ ഓസ്ട്രേലിയ കീവീസിനെ 251 റണ്‍സില്‍ ഒതുക്കി. കൂറ്റന്‍ ലീഡ് ഉയര്‍ത്തി കീവീസിനെ രണ്ടാം ഇന്നിങ്സിലും തകര്‍ക്കുകയാണ് ഓസീസിന്റെ ലക്ഷ്യം. കളിക്കിടയില്‍ ജെയിംസ് പാറ്റിന്‍സന്റെ വിക്കറ്റ് വീണ വിധമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ കൗതുകത്തിലാക്കുന്നത്.
വിചിത്രമായ രീതിയിലാണ് അവിടെ പാറ്റിന്‍സന്റെ വിക്കറ്റ് നഷ്ടമായത്. വാഗ്നറില്‍ നിന്ന് വന്ന ഷോര്‍ട്ട് ബോളിലെ ബൗണ്‍സ് കണക്കുകൂട്ടുന്നതില്‍ പാറ്റിന്സന് പിഴച്ചു. തോള് ഉപയോഗിച്ച് പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ പന്ത് ബാറ്റിലേക്ക് വീഴുകയും ബാറ്റില്‍ നിന്ന് സ്റ്റംപിലേക്ക് വീഴുകയും ചെയ്തു.
സിഡ്നിയില്‍ ലാംബുഷെയ്നിന്റെ കരിയറിലെ ആദ്യ ഇരട്ട ശതകമാണ് ഓസീസിനെ തുണച്ചത്. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് 28 റണ്‍സ് പിന്നിട്ടപ്പോഴേക്കും ആതിഥേയര്‍ക്കിപ്പോള്‍ 231 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. മൂന്നാം ദിനത്തിലെ ഒരു സെഷനും, നാലും അഞ്ചും ദിനങ്ങളും മുന്പില് നില്‍ക്കെ ഓസീസ് മൂന്ന് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുന്ന സാഹചര്യമാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ