കായികം

സഞ്ജു സാംസണ്‍ ഇന്നും കളിക്കില്ല, മുന്നിൽ കാണുന്നത് ലോകകപ്പെന്ന് കൊഹ്ലി; ശ്രീലങ്കയ്ക്ക് ബാറ്റിങ് 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹാട്ടി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളിയാണ് ഇന്ന് നടക്കുന്നത്. മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് കളിയാരാധകർ. 

ജസ്പ്രീത് ബുംറയും ശിഖര്‍ ധവാനും ടീമിൻ ഇടംനേടിയപ്പോൾ മലയാളി താരം സഞ്ജു സാംസണ്‍ ഇക്കളിയിലും ടീമിലില്ല. പാണ്ഡെ, ജഡേജ, ചഹാല്‍ എന്നിവരും ഇന്ന് അവസാന ഇലവനിൽ ഇല്ല. ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സൈനി എന്നിവരാണ് ഇന്ത്യൻ താരനിര. 

ലസിത് മലിംഗയുടെ കീഴിൽ ഇറങ്ങുന്ന ശ്രീലങ്കൻ നിരയിൽ അവിഷ്‌ക ഫെര്‍ണാണ്ടൊ, ധനുഷ്‌ക ഗുണതിലക, കുഷാല്‍ പെരേര, ഒഷാദ ഫെര്‍ണാണ്ടൊ, ബി രജപക്‌സെ, ഡി ഡിസില്‍വ, ദാസുന്‍ ശനക, ഇസ്രു ഉധാന, ഡബ്ല്യു  ഹസ്രംഗ, ലഹിറു കുമാര എന്നിവരാണുള്ളത്. 

ലോകകപ്പാണ് ടീം ഇന്ത്യ മുന്നിൽ കാണുന്നതെന്നും അതുകൊണ്ടുതന്നെ പ്രാഥമികമായി ഒരു ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ടോസിന് ശേഷം നായകൻ വിരാട് കൊഹ്ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും