കായികം

ആ ധാര്‍ഷ്ട്യത്തിന് ശിക്ഷ; ഗില്ലിനെതിരെ ബിസിസിഐ നടപടി, മാച്ച് ഫീയുടെ മുഴുവന്‍ തുകയും നല്‍കണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് മാച്ച് ഫീയുടെ 100 ശതമാനം പിഴയിട്ടു. രഞ്ജി ട്രോഫി മത്സരത്തിന് ഇടയില്‍ ഔട്ട് വിധിച്ചതിന് അമ്പയറെ അധിക്ഷേപിച്ചതിനാണ് ശിക്ഷ. രഞ്ജിയിലെ ഡല്‍ഹി-പഞ്ചാബ് മത്സരത്തിന് ഇടയിലെ ശുഭ്മാന്‍ ഗില്ലിന്റെ പെരുമാറ്റം വലിയ വിമര്‍ശനത്തിന് ഇടയായിരുന്നു. 

അമ്പയര്‍ ഔട്ട് വിധിച്ചതിന് ശേഷം ക്രീസ് വിട്ട് പോവാന്‍ തയ്യാറാവാതിരുന്ന ഗില്‍, അമ്പയക്കടുത്തേക്കെത്തി കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ഗില്ലിനെ ഔട്ട് വിധിച്ച തീരുമാനം അമ്പയര്‍ പിന്‍വലിച്ചെങ്കിലും ഡല്‍ഹി കളിക്കാര്‍ക്ക് ഇത് അംഗീകരിക്കാനായില്ല. അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി താരങ്ങള്‍ ഗ്രൗണ്ട് വിടുമെന്ന ഭീഷണി മുഴക്കി. 

ഗ്രൗണ്ട് വിടുമെന്ന ഭീഷണിപ്പെടുത്തിയ ഡല്‍ഹി താരം ധ്രുവ് ഷോറേയ്ക്ക് മാച്ച് ഫീയുടെ 50 ശതമാനവും പിഴ വിധിച്ചിട്ടുണ്ട്. ഇതേ കളിയിലെ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെത്തി ഔട്ടായതിന് ശേഷവും അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഗില്‍ എത്തിയിരുന്നു. 

ഗില്ലിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഇന്ത്യന്‍ മുന്‍ താരം ബിഷന്‍ സിങ് ബേദി ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. റൗഡിത്തരം കാണിക്കുന്ന കളിക്കാരെ അംഗീകരിക്കാനാവില്ലെന്നും, അത് എത്ര കഴിവുള്ള താരമായാലും നടപടി എടുക്കണമെന്നും ബിഷന്‍ സിങ് ബേദി ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്