കായികം

രണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി ലക്ഷ്മണിന്റെ ട്വന്റി20 ലോകകപ്പ് ടീം; അമ്പരന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. രണ്ട് സൂപ്പര്‍ താരങ്ങള്‍ ലക്ഷ്മണിന്റെ ടീമില്‍ ഇടംപിടിക്കാതിരുന്നതാണ് ശ്രദ്ധേയമാവുന്നത്. മുതിര്‍ന്ന താരം ധോനിയും, ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന ശിഖര്‍ ധവാനും ലക്ഷ്മണിന്റെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലില്ല. 

ധവാന് പകരം രാഹുലിനെയാണ് ലക്ഷ്മണ്‍ ഓപ്പണറായി തെരഞ്ഞെടുത്തത്. മധ്യനിരയില്‍ മനീഷ് പാണ്ഡേ ഇടം നേടി. സഞ്ജുവിനെ പരിഗണിക്കാന്‍ സാധിക്കുമായിരുന്ന ഇടത്താണ് ലക്ഷ്മണ്‍ മനീഷ് പാണ്ഡേയ്‌ക്കൊപ്പം നിന്നത്. ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോനിയെ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ലക്ഷ്മണ്‍ പരിഗണിക്കുന്നില്ല. 

ശിവം ദുബെ, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ലക്ഷ്മണിന്റെ പ്ലേയിങ് ഇലവനിലെ ഓള്‍ റൗണ്ടര്‍മാര്‍. പേസ് നിരയില്‍ ബൂമ്രയും, ഷമിയും, ഭുവിയും, ദീപക് ചഹറും. സ്പിന്നര്‍മാരായി ചഹലും കുല്‍ദീപും. 

ലക്ഷ്മണിന്റെ ലോകകപ്പ് ഇലവന്‍: വിരാട് കോഹ് ലി, രോഹിത് ശര്‍മ, രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക്, മനീഷ് പാണ്ഡേ, ശിവം ദുബെ, ജഡേജ, ബൂമ്ര, ചഹല്‍, കുല്‍ദീപ്, ഷമി, ദീപക് ചഹര്‍, ഭുവി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി