കായികം

ടെസ്റ്റ് കളിക്കില്ല; മൂന്ന് ടി20 മത്സരങ്ങള്‍ മാത്രം; പാകിസ്ഥാന്റെ ആവശ്യം തള്ളി ബംഗ്ലാദേശ്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പര കളിക്കണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം തള്ളി ബംഗ്ലാദേശ്. പാക് മണ്ണില്‍ പര്യടനത്തിനെത്തുന്ന ടീം മൂന്ന് ടി20 മത്സരങ്ങളുള്ള പരമ്പര മാത്രം കളിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസ്സന്‍ വ്യക്തമാക്കി.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് തീരുമാനം. ഇറാന്‍- അമേരിക്ക വിഷയമാണ് ടെസ്റ്റ് കളിക്കാനുള്ള ക്ഷണം നിരസിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

ടെസ്റ്റ് പരമ്പരയ്ക്ക് പകരം ടി20 പരമ്പര കളിക്കാന്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മേഖലയിലെ സ്ഥിതിഗതികള്‍ മാറ്റം വന്നാല്‍ തീര്‍ച്ചയായും പാക് മണ്ണില്‍ ടെസ്റ്റ് കളിക്കുന്നതടക്കമുള്ളവ ബംഗ്ലാദേശ് പരിഗണിക്കുമെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്