കായികം

കസറിയത് പേസര്‍മാര്‍; ഇന്ത്യന്‍ ബാറ്റിങ് നിരയെ വരുതിയില്‍ നിര്‍ത്തി ഓസീസ്; ലക്ഷ്യം 256 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 255 റണ്‍സിന് പുറത്ത്. 49.1 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ടായത്. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഇന്ത്യയെ ഉജ്ജ്വല ബൗളിങിലൂടെ ഓസീസ് വരുതില്‍ നിര്‍ത്തുകയായിരുന്നു. 

ഒന്നിന് 134 റണ്‍സെന്ന നിലയില്‍ മികച്ച രീതിയില്‍ മുന്നേറവെ, 30 റണ്‍സിനിടെ തുടരെ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഈ തകര്‍ച്ചയില്‍ നിന്ന് ഋഷഭ് പന്ത്- രവീന്ദ്ര ജഡേജ സഖ്യം അല്‍പ്പം പിടിച്ച് നിന്നതോടെയാണ് ഇന്ത്യ 200 കടന്നത്. ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്‍പതാം വിക്കറ്റില്‍ മുഹമ്മദ് ഷമി- കുല്‍ദീപ് യാദവ് സഖ്യം സ്‌കോര്‍ 250 കടത്തി. 

ഇന്ത്യക്കായി ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ച്വറി നേടി. ധവാന്‍ 74 റണ്‍സാണ് കണ്ടെത്തിയത്. കെല്‍ രാഹുല്‍ (47), പന്ത് (28), ജഡേജ (25) എന്നിവരും പിടിച്ചു നിന്നു. രോഹിത് ശര്‍മ (പത്ത്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (16), ശ്രേയസ് അയ്യര്‍ (നാല്) എന്നിവര്‍ക്ക് അധികം തിളങ്ങാന്‍ സാധിച്ചില്ല. കുല്‍ദീപ് 17 റണ്‍സും മുഹമ്മദ് ഷമി 10 റണ്‍സും നേടി. ബുമ്‌റ പുറത്താകാതെ നിന്നു. 

91 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് ധവാന്‍ 74 റണ്‍സെടുത്തത്. കരിയറിലെ 28ാം അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെയാണ് രാഹുല്‍ വീണത്. ധവാനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായ ശേഷമാണ് രാഹുലിന്റെ മടക്കം. രണ്ടാം വിക്കറ്റില്‍ ധവാന്‍- രാഹുല്‍ സഖ്യം 121 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ആദം സാംപ, ആഷ്ടന്‍ ആഗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി