കായികം

ഐസിസിയുടെ ക്യാപ്റ്റനും കോഹ്‌ലി തന്നെ; ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കും

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഐസിസിയുടെ 2019ലെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകന്‍. 2019ലെ ഐസിസി ടീം ഓഫ് ദ ഇയറായി തിരഞ്ഞെടുത്ത ടെസ്റ്റ്, ഏകദിന സംഘത്തിന്റെ ക്യാപ്റ്റനെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യ നടത്തിയ സ്വപ്‌ന സമാന കുതിപ്പിനുള്ള അംഗീകാരമാണ് കോഹ്‌ലിയെ തേടിയെത്തിയത്. 

ഐസിസിയുടെ ടെസ്റ്റ് ടീമില്‍ കോഹ്‌ലിയെ കൂടാതെ മായങ്ക് അഗര്‍വാളും ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദിന ടീമില്‍ കോഹ്‌ലിയെക്കൂടാതെ രോഹിത് ശര്‍മ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരുമുണ്ട്. 

ഐസിസിയുടെ സ്പിരിറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഇത്തവണ കോഹ്‌ലിക്കാണ്. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍സി സ്ഥാനവും. ഐസിസിയുടെ മികച്ച ഏകദിന താരമായി രോഹിത് ശര്‍മയും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ദീപക് ചഹറിനും സ്വന്തമാക്കിയതും ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്.

ഐസിസി ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ഷായ് ഹോപ്, ബാബര്‍ അസം, കെയ്ന്‍ വില്ല്യംസന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്. 

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ടോം ലാതം, മര്‍നസ് ലബുഷനെ, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നീല്‍ വാഗ്നര്‍, നതാന്‍ ലിയോണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും