കായികം

ഇനി എടികെയും മോഹന്‍ ബഗാനും ഒന്ന്, ഐഎസ്എല്ലില്‍ ഒറ്റ ടീം; ലയനം പ്രഖ്യാപിച്ച് ക്ലബുകള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐഎസ്എല്‍ ക്ലബായ എടികെയില്‍ ലയിച്ച് മോഹന്‍ ബഗാന്‍. പുതിയ ക്ലബില്‍ എടികെയ്ക്ക് 80 ശതമാനം ഓഹരിയും മോഹന്‍ ബഗാന് 20 ശതമാനം ഓഹരിയുമാണുള്ളത്. 

2020-21 സീസണിലാവും പുതിയ ക്ലബ് ഐഎസ്എല്ലില്‍ ഇറങ്ങുക. ഐഎസ്എല്ലിന്റേയും ഐലീഗിന്റേയും ഈ സീസണില്‍ രണ്ട് ടീമുകളായി തന്നെയാവും ഇരു ടീമും പോരിന് ഇറങ്ങുക. എടികെയുടേയും മോഹന്‍ ബഗാന്റേയും ബ്രാന്‍ഡ് നെയിമുകള്‍ നിലനിര്‍ത്തും.

പുതിയ ക്ലബിന്റെ പേര് എടികെ മോഹന്‍ ബഗാന്‍ എന്നാവുമെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ രണ്ട് വമ്പന്‍ ഫുട്‌ബോള്‍ ക്ലബുകള്‍ ഒന്നിക്കുന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. തന്റെ പിതാവ് ആര്‍പി ഗോയങ്കെ മോഹന്‍ ബഗാനിലെ അംഗമായിരുന്നതിനാല്‍ ഈ ലയനം തനിക്ക് വൈകാരികമായ പുനഃസമാഗമമാണെന്ന് ആര്‍പിഎസ്ജി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്കെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ