കായികം

ധവാന് വീണ്ടും പരിക്ക്, രാജ്‌കോട്ടില്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല; പന്തിന്റെ പരിക്കിന് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടി 

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വീണ്ടും പരിക്കിന്റെ പിടിയിലേക്കെന്ന് സൂചന. രണ്ടാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിന് ഇടയില്‍ പന്തുകൊണ്ട് ധവാന്റെ വാരിയെല്ലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. 

രാജ്‌കോട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫീല്‍ഡ് ചെയ്യാന്‍ ധവാന്‍ ഇറങ്ങിയിട്ടില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിക്കിനെ തുടര്‍ന്ന് രണ്ടാം ഏകദിനം നഷ്ടമായതിന് പിന്നാലെയാണ് മറ്റൊരു താരത്തിന്റെ പരിക്ക് കൂടി ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക തീര്‍ത്ത് എത്തുന്നത്. 

ചഹലാണ് ധവാന് പകരം രാജ്‌കോട്ടില്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയത്. വ്യക്തമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ധവാനെ മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു. രാജ്‌കോട്ടില്‍ ധവാന്റെ മികച്ച ഇന്നിങ്‌സാണ് ഇന്ത്യയെ തുണച്ചത്. 

60 പന്തില്‍ നിന്ന് അര്‍ധ ശതകം കുറിച്ചതിന് പിന്നാലെ ധവാന്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി സെഞ്ചുറിയിലേക്ക് അടുത്തു. എന്നാല്‍ ബൗണ്ടറി കടത്തി കോഹ് ലിയുമായുള്ള കൂട്ടുകെട്ട് 100 കടത്തിയതിന് തൊട്ടുപിന്നാലെ ധവാന് മടങ്ങേണ്ടി വന്നു, പരിക്കിന് ശേഷം തിരിച്ചെത്തി മൂന്ന് കളികളില്‍ ധവാന്‍ തുടരെ അര്‍ധ ശതകം കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍