കായികം

2020ല്‍ ധോനി കളിക്കും, പിന്നാലെ ലേലത്തില്‍ ധോനിയെത്തും, ഞങ്ങള്‍ സ്വന്തമാക്കും; ഒരു സംശയവും വേണ്ടെന്ന് എന്‍ ശ്രീനിവാസന്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ ധോനിയുടെ ഭാവിയെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ ഐപിഎല്ലില്‍ അങ്ങനെയൊന്ന് ഇല്ലെന്ന് ഉറപ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് സഹ ഉടമ എന്‍ ശ്രീനിവാസന്‍. 2021 ഐപിഎല്‍ സീസണിലും ധോനിയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തുമെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കുന്നു. 

എപ്പോഴാണ് ധോനി വിരമിക്കുക, എത്ര നാള്‍ കളി തുടരാനാവും എന്നെല്ലാമാണ് ആരാധകരുടെ ചോദ്യം. അദ്ദേഹം കളിക്കും. ഞാന്‍ ഉറപ്പ് പറയുന്നു. ഈ വര്‍ഷം ധോനി കളിക്കും. അടുത്ത വര്‍ഷം ലേലത്തിലേക്ക് ധോനിയുടെ പേരെത്തും. ഞങ്ങള്‍ ധോനിയെ നിലനിര്‍ത്തും. അക്കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട, ബിസിസിഐ മുന്‍ പ്രസിഡന്റ് വ്യക്തമാക്കുന്നു. 

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയ ധോനി ഞെട്ടിച്ചുവെന്ന് ടീം പരിശീലകന്‍ രാജിവ് കുമാറും പറഞ്ഞിരുന്നു. ഇത്ര നാള്‍ കളിക്കളത്തില്‍ നിന്ന് വിട്ട് നിന്നിട്ടും നെറ്റ്‌സില്‍ ഒരു പന്ത് പോലും ധോനി കളിക്കാതെ വിട്ടില്ലെന്നാണ് ജാര്‍ഖണ്ഡ് പരിശീലകന്‍ പറയുന്നത്. 

ഇടവേളയ്ക്ക് ശേഷം നെറ്റ്‌സിലേക്ക് എത്തുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ക്ഷീണമൊന്നും അവിടെ ധോനിയില്‍ കണ്ടില്ല. ഏറ്റവും ഒടുവില്‍ ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ധോനി പറഞ്ഞിരുന്നു, ജനുവരിയില്‍ പരിശീലനം തുടങ്ങുമെന്ന്, ആ വാക്ക് ധോനി പാലിച്ചു, ജാര്‍ഖണ്ഡ് പരിശീലകന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍