കായികം

ധോനിയുടെ സൂപ്പര്‍ റെക്കോര്‍ഡ് കോഹ് ലിയുടെ മൂക്കിന്‍തുമ്പില്‍; വേണ്ടത് 17 റണ്‍സ് മാത്രം 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരുവില്‍ പരമ്പര പിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ ധോനിയുടെ റെക്കോര്‍ഡുകളില്‍ ഒന്നുകൂടി പഴങ്കഥ ആയേക്കും. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 5000 റണ്‍സ് കണ്ടെത്തുന്ന നായകന്‍ എന്ന റെക്കോര്‍ഡിന്റെ തൊട്ടടുത്താണ് കോഹ് ലി. 

17 റണ്‍സ് കൂടി മാത്രമാണ് ഈ നേട്ടത്തില്‍ ധോനിയെ മറികടക്കാന്‍ കോഹ് ലിക്ക് വേണ്ടത്. നായകനായി 127 ഇന്നിങ്‌സുകളാണ് ധോനിക്ക് ഏകദിനത്തില്‍ 5000 റണ്‍സ് കണ്ടെത്താന്‍ വേണ്ടിവന്നത്. നായകനായി ഇറങ്ങിയ 81 ഇന്നിങ്‌സുകളില്‍ നിന്ന് തന്നെ കോഹ് ലി 4983 റണ്‍സ് കണ്ടെത്തി കഴിഞ്ഞു. 

നായകനായിരുന്ന് ഏകദിനത്തില്‍ 5000 റണ്‍സ് കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാവും കോഹ് ലി. ധോനി(6641 റണ്‍സ്), മുഹമ്മദ് അസ്ഹറുദ്ധീന്‍(5239 റണ്‍സ്), ഗാംഗുലി(5104 റണ്‍സ്) എന്നിവരാണ് കോഹ് ലിക്ക് മുന്‍പിലുള്ളവര്‍. 

ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലേക്കെത്തുന്ന എട്ടാമത്തെ നായകനുമാവും കോഹ് ലി. നായകനായിരിക്കെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്റെ പേരിലാണ്, 8497 റണ്‍സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി