കായികം

മിന്നും പ്രകടനവുമായി പൃഥ്വി ഷാ ന്യൂസിലാന്‍ഡില്‍; സെലക്ടര്‍മാരുടെ തലവേദന കൂട്ടുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ കത്തിക്കയറി ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. സന്നാഹ മത്സരത്തില്‍ 372 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് പൃഥ്വി ഷായുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ ഇന്ത്യ മുന്‍പില്‍ വെച്ചത്. 

മായങ്കിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത പൃഥ്വി ഷായുടെ ബാറ്റില്‍ നിന്ന് പറന്നത് 22 ഫോറും രണ്ട് സിക്‌സുമാണ്.അടിച്ചെടുത്തത് 100 പന്തില്‍ നിന്ന് 150 റണ്‍സ്.
രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ പൃഥ്വി ഷായുടെ തോളിന് പരിക്കേറ്റിരുന്നു. ന്യൂസിലാന്‍ഡ് പര്യടനം പൃഥ്വിയ്ക്ക് നഷ്ടപ്പെടുമെന്ന് തോന്നിച്ചെങ്കിലും, പരിക്കില്‍ നിന്ന് തിരിച്ചു വരാനും, ഫോം നിലനിര്‍ത്താനും പൃഥ്വിക്കായി. 

പൃഥ്വി കഴിഞ്ഞാല്‍ വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിജയ് 41 പന്തില്‍ നിന്ന് 58 റണ്‍സ് നേടി. പൃഥ്വിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ഇന്ത്യയുടെ കീവീസ് പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യത വര്‍ധിച്ചു. 

റിസര്‍വ് ഓപ്പണറായി പൃഥ്വി ഷാ ടീമിലേക്ക് എത്തിയേക്കും. ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വ്യക്തത വന്നതിന് ശേഷമായിരിക്കും ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം