കായികം

'മനോഹരം; ഇത്തരം വിജയങ്ങള്‍ ആത്മവിശ്വാസം കൂട്ടും'; കോഹ്‌ലി ഹാപ്പിയാണ്

സമകാലിക മലയാളം ഡെസ്ക്

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ അനായസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന് ഇത്തരത്തില്‍ വിജയത്തോടെ തുടക്കമിടാന്‍ സാധിച്ചതില്‍ ക്യപ്റ്റന്‍ വിരാട് കോഹ്‌ലി ഹാപ്പിയാണ്. ഇത്തരമൊരു തുടക്കമാണ് ആഗ്രഹിക്കുന്നതെന്ന് നായകന്‍ വ്യക്തമാക്കി.

ന്യൂസിലന്‍ഡില്‍ വന്നിറങ്ങി രണ്ട് ദിവസം കഴിഞ്ഞയുടനെ മത്സരിക്കാനിറങ്ങി ഇങ്ങനെ സ്വന്തമാക്കാന്‍ സാധിക്കുന്നത് മനോഹരമാണെന്ന് കോഹ്‌ലി പറഞ്ഞു. തുടക്കത്തിലെ ഇത്തരം വിജയങ്ങള്‍ പര്യടനത്തില്‍ മൊത്തം പോരാട്ടങ്ങള്‍ക്ക് ഊര്‍ജം നല്‍കുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയം സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ