കായികം

മഴ മാറിയില്ല; 'കുട്ടിക്കളി'യിലും ന്യൂസിലന്റ് വീണു; ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ 

സമകാലിക മലയാളം ഡെസ്ക്

ബ്‌ലോംഫോന്റൈന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലും ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് തിളക്കമാര്‍ന്ന വിജയം. സീനിയര്‍ ടീം ടി20 പരമ്പരയില്‍ വിജയിച്ചതിന് പിന്നാലെയാണ് കുട്ടിത്താരങ്ങളുടെ വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മഴ തടസപ്പെടുത്തിയതോടെ മത്സരത്തിലെ ഓവറുകള്‍ വെട്ടിച്ചുരിക്കിയിരുന്നു. വീണ്ടും മഴയെത്തിയതോടെ മത്സരം 23 ഓവറാക്കി ചുരുക്കി. 

വിക്കറ്റ് നഷ്ടമില്ലാതെ 115 റണ്‍സാണ് ഇന്ത്യ നിശ്ചിത ഓവറില്‍ നേടിയിരുന്നത്. എന്നാല്‍ സ്‌കോര്‍ പുതുക്കി നിശ്ചയിപ്പോള്‍ ന്യൂസിലന്റിന്റെ വിജയലക്ഷ്യം 192 റണ്‍സായി. എന്നാല്‍ ന്യൂസിലന്റ് 21 ഓവറില്‍ 147ന് എല്ലാവരും പുറത്തായി.

രവി ബിഷ്‌ണോയിയും നാല് വിക്കറ്റും അഥര്‍വ അങ്കോള്‍ക്കറുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ന്യൂസിലന്റിനെ നിയന്ത്രിച്ച് നിര്‍ത്തിയത്. 42 റണ്‍സ് നേടിയ റൈസ് മരിയൂവാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഫെര്‍ഗസ് ലെല്‍മാന്‍ 31 റണ്‍സെടുത്തു. നേരത്തെ യഷസ്വി ജയ്‌സ്വാള്‍ (57), ദിവ്യാന്‍ഷ് സക്‌സേന (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. സക്‌സേന നാല് ഫോറ് നേടി. 

ജനവരി 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി