കായികം

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ തീപാറും പോരാട്ടം കാണാം; അഫ്ഗാന്‍ അട്ടിമറിച്ചില്ലെങ്കില്‍ സെമി പോര് 

സമകാലിക മലയാളം ഡെസ്ക്

ന്ത്യ-പാക് പോര് കളിക്കളത്തില്‍ എവിടെ വന്നാലും ആരാധകര്‍ക്ക് ആവേശമാണ്. അങ്ങനെയൊരു ആവേശപ്പോര് ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്താനുള്ള സാധ്യതകളാണ് തെളിയുന്നത്. അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളി പാകിസ്ഥാനായേക്കും. 

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ജയം പിടിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയായി. ഇന്ത്യയോട് തോറ്റതോടെ ഗ്രൂപ്പില്‍ രണ്ടാമതായ ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ബിയിലെ രണ്ടാമനായ വിന്‍ഡിസിനെ നേരിടും. 

ഗ്രൂപ്പ് ഡിയില്‍ ഒന്നാമതായ സൗത്ത് ആഫ്രിക്കയാണ് ഗ്രൂപ്പ് സിയിലെ ഒന്നാമതായ ബംഗ്ലാദേശിന്റെ എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ രണ്ടാമതെത്തിയ അഫ്ഗാനിസ്ഥാനാണ് ഗ്രൂപ്പ് സിയിലെ രണ്ടാമന്മാരായ പാകിസ്ഥാന്റെ എതിരാളികള്‍. 

സെമി ഫൈനലില്‍, ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികള്‍ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളെ നേരിടും. സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ പാകിസ്ഥാന്‍ എത്താനുള്ള വഴിയാണ് ഇത് തുറക്കുന്നത്. ജനുവരി 28നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍. ആദ്യ സെമി ഫൈനല്‍ ഫെബ്രവരി നാലിനും രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ ഫെബ്രുവരി ആറിനും നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി