കായികം

ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്ക് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്ക് വിലക്കേര്‍ക്കപ്പെടുത്തി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍. എടികെക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന്റേ പേരിലാണ് വിലക്ക്. രണ്ട് മത്സരങ്ങളില്‍ നിന്നാണ് പരിശീലകനെ വിലക്കിയത്. കൂടാതെ എടികെയുടെ ഹെഡ് കോച്ച് അന്റോണിയോ ഹബാസിനും വിലക്കേര്‍പ്പെടുത്തി.

ജനുവരി 12 ന് കൊല്‍ക്കത്തയിലെ സാള്‍ക്ക് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്ത മത്സരത്തിനിടെയുണ്ടായ പെരുമാറ്റമാണ് നടപടിക്ക് കാരണമായത്. എടികെയുടെ ഗോള്‍ കീപ്പിങ് കോച്ച് ഏയ്ഞ്ചല്‍ പിന്‍ഡാഡോയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മത്സരത്തില്‍ മൂവരും പെരുമാറിയത് അച്ചടക്കരഹിതമായാണെന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്കസമിതി കണ്ടെത്തി.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കണം. കൂടാതെ രണ്ട് കളികളില്‍ പുറത്തിരിക്കണം. എടികെ പരിശീലകരായ ഹബാസും പിന്‍ഡാഡോയും ഒന്നും രണ്ടും ലക്ഷം രൂപയും പിഴയായി ഒടുക്കണം. കഴിഞ്ഞ കളിയില്‍ ഇരുവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നതിനാല്‍, ജനുവരി 27ന് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് എഫ്!സി വേഴ്‌സസ് എടികെ കളിയില്‍ ഇരുവരും ടെക്‌നിക്കല്‍ ഏരിയയുടെ പുറത്ത് തന്നെ ഇരിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്