കായികം

ഹിറ്റ്മാന്‍ ഓണ്‍ ഫയര്‍! ഹാമില്‍ട്ടണില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം; രാഹുല്‍ മടങ്ങി

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടണ്‍ ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. രോഹിത്ത് ആക്രമണത്തിന് നേതൃത്വം നല്‍കുമ്പോള്‍ 9 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 89 റണ്‍സ് പിന്നിട്ടു. 23 പന്തില്‍ നിന്നാണ് 5 ഫോറും രണ്ട് സിക്‌സും പറത്തി രോഹിത് അര്‍ധ ശതകം പിന്നിട്ടിത്. 

9ാം ഓവറിലെ അവസാനത്തെ ഡെലിവറിയില്‍ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 19 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ രാഹുലിനെ ഗ്രാന്‍ഡ്‌ഹോം തന്റെ ആദ്യ ഓവറില്‍ തന്നെ മടക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആറാം ഓവറില്‍ ബെന്നറ്റിനെതിരെ 26 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. പറത്തിയത് മൂന്ന് സീക്‌സും രണ്ട് ഫോറും. ആറാം ഓവറിലെ രണ്ടാമത്തെ ഡെലിവറി മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സ് പറത്തിയപ്പോള്‍, മൂന്നാമത്തെ ഫുള്‍ ഡെലിവറി രോഹിത് ലോങ് ഓഫീന് മുകളിലൂടെ പറത്തി. 

ഔട്ട്‌സൈഡ് ഓഫായി എത്തിയ ബെന്നറ്റിന്റെ നാലാമത്തെ ഡെലിവറി രോഹിത് കട്ട് ചെയ്ത് ബൗണ്ടറി ലൈനിലേക്കെത്തിച്ചു. അഞ്ചാമത്തെ ഔട്ട്‌സൈഡ് ഓഫായി എത്തിയ ഫുള്‍ ഡെലിവറി കവറിലേക്ക് ഡ്രൈവ് ചെയ്ത രോഹിത്, ഓവറിലെ അവസാന പന്ത് ബൗളേഴ്‌സ് ഹെഡിലൂടെ സിക്‌സ് പറത്തി. 

ഹാമില്‍ട്ടണിലെ ഫ്‌ലാറ്റ് പിച്ചില്‍ പവര്‍പ്ലേയില്‍ ഇന്ത്യ അടിച്ചു കൂട്ടിയത് 70 റണ്‍സ്. ബെന്നറ്റ് തന്റെ ആദ്യ രണ്ട് ഓവറില്‍ തന്നെ വഴങ്ങിയത് 40 റണ്‍സ്. പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20യിലും രോഹിത് രണ്ടക്കം കടക്കാതെ പുറത്തായിരുന്നു. രോഹിത്തും രാഹുലും ആദ്യ ഏഴ് ഓവറില്‍ റണ്‍റേറ്റ് 10ന് മുകളില്‍ നിര്‍ത്തുമ്പോള്‍ 200ന് മുകളില്‍ സ്‌കോറാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി