കായികം

10 വര്‍ഷം കഴിഞ്ഞു, ഇനി എന്ത് തെളിവ് കിട്ടാനാണ്? ലോകകപ്പ് ഫൈനല്‍ ഒത്തുകളി അന്വേഷണത്തില്‍ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം തലവന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നെന്ന ആരോപണത്തില്‍ ശ്രീലങ്ക അന്വേഷണം നടത്തുന്നതിനോട് പ്രതികരിച്ച് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത് സിങ്. പത്ത് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഇനി നടത്തുന്ന അന്വേഷണത്തിലൂടെ എന്തെങ്കിലും കണ്ടെത്താനാവുമെന്ന് കരുതുന്നില്ലെന്ന് അജിത് സിങ് പറഞ്ഞു. 

10 വര്‍ഷത്തിന് ശേഷം ഈ വിഷയം ഉയര്‍ന്ന് വന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അന്വേഷണം എത്ര വൈകിയാണോ ആരംഭിക്കുന്നത്, തെളിവ് ലഭിക്കാന്‍ അത്രയും ബുദ്ധിമുട്ടും എന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് എനിക്ക് മനസിലാവുന്നത്. 

ഐസിസി ടൂര്‍ണമെന്റിനെ ചൊല്ലിയാണ് ആരോപണം എന്നതിനാല്‍ ഇവിടെ അന്വേഷണം നടത്തേണ്ടതും ഐസിസി ആണെന്നും അജിത് സിങ് പറഞ്ഞു. കായിക മേഖലയിലെ അഴിമതികള്‍ അന്വേഷിക്കാന്‍ കര്‍ശനമായ നിയമം ശ്രീലങ്ക കൊണ്ടുവന്നത് നല്ലതാണ്. എന്നാല്‍ നിയമം വന്നതിന് ശേഷം നടന്ന കുറ്റങ്ങള്‍ മാത്രമാവും ഇതിന്റെ പരിഗണനയില്‍ വരേണ്ടതെന്നും അജിത് സിങ് പറഞ്ഞു. 

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റുവെന്ന ആരോപണത്തില്‍ കുമാര്‍ സംഗക്കാര, ഉപുല്‍ തരംഗ, അര്‍ജുന രണതുംഗെ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് കഴിഞ്ഞു. ലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദയുടെ ആരോപണം ചര്‍ച്ചയായതോടെയാണ് ലങ്കന്‍ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്