കായികം

ഐപിഎല്‍ കടല്‍ കടക്കുമെന്ന് സൂചന, ശ്രീലങ്കയിലും യുഎഇയിലും ഊന്നി ബിസിസിഐ വൃത്തങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഇന്ത്യക്ക് പുറത്ത് നടത്തുമെന്ന് സൂചന. ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്തണം എന്നാണ് ബിസിസിഐക്ക് എങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യം അതിന് അനുവദിച്ചേക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചത്. 

ഈ വര്‍ഷത്തെ ഐപിഎല്‍ ശ്രീലങ്കയിലോ യുഎഇലോ ആയി നടത്തുമെന്നും, ട്വന്റി20 ലോകകപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രതികരണത്തിനായാണ് ബിസിസിഐ കാത്തിരിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വന്റി20 ലോകകപ്പ് സംബന്ധിച്ച തീരുമാനം വന്നതിന് ശേഷമാവും ഐപിഎല്ലിന്റെ വേദി സംബന്ധിച്ച് ബിസിസിഐ അന്തിമ തീരുമാനം എടുക്കുക. 

ഇത്രയും ടീമുകള്‍ ഒന്നോ രണ്ടോ വേദിയില്‍ എത്തി, ഇവിടെ അവര്‍ക്കായി സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് ടൂര്‍ണമെന്റ് നടത്തുക എന്നത് ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഐപിഎല്‍ വേദി സംബന്ധിച്ച് ബിസിസിഐയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യയില്‍ തന്നെ ഐപിഎല്‍ സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രഥമ പരിഗണന എന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞിരുന്നു. എന്നാല്‍ വേദി എവിടെ ആയാലും ഐപിഎല്‍ സംഘടിപ്പിക്കുക എന്നതാണ് പ്രധാനമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്