കായികം

ഐപിഎല്ലിന് തുരങ്കം വെച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്, ബിസിസിഐയുടെ ആവശ്യം തള്ളി, പിഎസ്എല്‍ നവംബറില്‍ നടത്തും 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: നവംബറില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്തരുത് എന്ന ബിസിസിഐയുടെ ആവശ്യം തള്ളി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പിഎസ്എല്ലിലെ നോക്കൗട്ട് ഘട്ടം കോവിഡ് രൂക്ഷമായതോടെ മാറ്റിവെച്ചിരുന്നു. 

പിഎസ്എല്‍ ഗവേണിങ് കൗണ്‍സിലില്‍ നവംബറില്‍ ബാക്കിയുള്ള മത്സരങ്ങള്‍ നടത്താം എന്ന തീരുമാനമാണ് ഉണ്ടായത്. ഒക്ടോബര്‍-നവംബറില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐ ശ്രമം നടത്തുമ്പോഴാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് നിലപാട് മയപ്പെടുത്താന്‍ തയ്യാറാവാതെ വരുന്നത്. 

ട്വന്റി20 ലോകകപ്പ് മാറ്റി വെച്ച തീരുമാനത്തിലേക്ക് ഐസിസി എത്തിയാല്‍ ഐപിഎല്‍ നവംബറില്‍ നടക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അതേ സമയം തന്നെ പിഎസ്എല്ലും വന്നാല്‍ ബിസിസിഐക്ക് അത് തലവേദനയാവും. 

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ലീഗായി പിഎസ്എല്ലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പിഎസ്എല്‍ ഗവേണിങ് ബോഡി തീരുമാനങ്ങള്‍ വിശദീകരിച്ച് പിസിബി തലവന്‍ ഇഹ്‌സാന്‍ മാണി പറഞ്ഞത്. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും