കായികം

കോവിഡ് മുക്തനായതായി ഷാഹിദ് അഫ്രീദി, ഭാര്യയുടേയും രണ്ട് മക്കളുടേയും ഫലം നെഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: താനും ഭാര്യയും രണ്ട് മക്കളും കോവിഡ് മുക്തരായതായി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതായി അഫ്രീദി പറഞ്ഞു. 

ഭാര്യയും, രണ്ട് മക്കളും കോവിഡ് മുക്തരായി. നിങ്ങളുടെ എല്ലാ പ്രാര്‍ഥനക്കും ആശംസയ്ക്കും നന്ദി. ഇനി കുടുംബത്തിനൊപ്പം. കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്നത് മിസ് ചെയ്തതായും മകള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അഫ്രീദി പറഞ്ഞു. 

ജൂണ്‍ 13നാണ് തനിക്ക് കോവിഡ് സ്ഥിരികരിച്ച കാര്യം അഫ്രീദി ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ 10 പാകിസ്ഥാനി ക്രിക്കറ്റ് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം