കായികം

ബാറ്റിങ്ങിനെ കുറിച്ച് ഉപദേശിച്ചു, കഴുത്തില്‍ കത്തിവെച്ചാണ് യൂനുസ് ഖാന്‍ പ്രകോപിതനായതെന്ന് ഗ്രാന്റ് ഫ്‌ളവര്‍

സമകാലിക മലയാളം ഡെസ്ക്

ബാറ്റിങ്ങില്‍ നിര്‍ദേശങ്ങള്‍ നല്‍കിയതിന് പാക് താരം യൂനുസ് ഖാന്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പാകിസ്ഥാന്‍ മുന്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍. യൂനസ് ഖാന്‍ തന്റെ കഴുത്തില്‍ കത്തി വെച്ചെന്നാണ് ഗ്രാന്റ് ഫ്‌ളവര്‍ പറയുന്നത്. 

ബ്രിസ്‌ബെയ്‌നില്‍ വെച്ചാണ് സംഭവം. ടെസ്റ്റിന് ഇടയില്‍, പ്രഭാതഭക്ഷണത്തിന്റെ സമയത്ത്, ഞാന്‍ ബാറ്റിങ്ങില്‍ ചില ഉപദേശങ്ങള്‍ യൂനുസ് ഖാന് നല്‍കി. എന്നാല്‍ അത് മയത്തിലല്ല യൂനുസ് ഖാന്‍ എടുത്തത്. എന്റെ കഴുത്തില്‍ കച്ചിവെച്ചു. മുഖ്യ പരിശീലകന്‍ ആര്‍തര്‍ ഈ സമയം അടുത്തുണ്ടായി. യൂനുസിനെ പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന് ഇടപെടേണ്ടി വന്നതായും ഫഌവര്‍ പറഞ്ഞു. 

അതും പരിശീലനത്തിന്റെ ഭാഗമാണ്. ഈ ജോലിയെ അത്രയും പ്രയാസകരമാക്കുന്നത് അതാണ്. ഞാനത് വല്ലാതെ ആസ്വദിച്ചു. എനിക്കിനിയും ഒരുപാട് പഠിക്കാനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എത്തി നില്‍ക്കുന്ന പൊസിഷന്‍ ഭാഗ്യമായി കരുതുന്നതായും ഫഌവര്‍ പറഞ്ഞു. 

യൂനുസ് ഖാനാണ് പാകിസ്ഥാന്റെ പുതിയ ബാറ്റിങ് കോച്ച്. മുഷ്താഖ് അഹ്മദ് സ്പിന്‍ ബൗളിങ് കോച്ചും. ഇംഗ്ലണ്ട് പര്യടനം മുതല്‍ ഇവര്‍ ടീമിനൊപ്പമുണ്ടാവും. ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാന് വേണ്ടി പതിനായിരം റണ്‍സ് പിന്നിട്ട താരമായ യൂനുസ് ഖാന്‍ 2017ലാണ് വിരമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!