കായികം

സര്‍ക്കാര്‍ തീരുമാനത്തെ ബഹുമാനിക്കണം; ടിക് ടോക് നിരോധിച്ചതില്‍ ഡേവിഡ് വാര്‍ണറുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതിന് പിന്നാലെ ട്രോളുകള്‍ ഏറെ വന്നത് ഡേവിഡ് വാര്‍ണറെ കൂട്ടിയിണക്കിയായിരുന്നു. ലോക്ക്ഡൗണ്‍ നാളുകളില്‍ ടിക് ടോക്കില്‍ ഏറെ സജീവമായിരുന്നു ഡേവിഡ് വാര്‍ണര്‍. ടിക് ടോക് നിരോധനത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് വാര്‍ണര്‍. 

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചെന്ന ആരാധകന്റെ കമന്റിനാണ് വാര്‍ണര്‍ മറുപടി നല്‍കിയത്. ഇന്ത്യയില്‍ അത് വിലക്കിയതിന് എനിക്കൊന്നും ചെയ്യാനില്ല. അത് ഭരണകൂടത്തിന്റെ തീരുമാനമാണ്. ഇന്ത്യയിലെ ജനങ്ങള്‍ ആ തീരുമാനത്തെ ബഹുമാനിക്കണമെന്നും വാര്‍ണര്‍ പറഞ്ഞു. 

ലോക്ക്ഡൗണ്‍ സമയം ബോളുവുഡ്, ടോളിവുഡ് പാട്ടുകള്‍ക്കൊപ്പം ചുവട് വെച്ചും മറ്റും ടിക് ടോക്കില്‍ വാര്‍ണര്‍ നിറഞ്ഞു നിന്നു. തന്നെ ഡേവിഡ് വാര്‍ണര്‍ ടിക് ടോക്കിലേക്ക് വരാന്‍ വിളിച്ചതായി കോഹ്‌ലിയും വെളിപ്പെടുത്തിയിരുന്നു. വാര്‍ണര്‍ ടിക് ടോക്കില്‍ ഇന്ത്യന്‍ ആരാധകരെ കയ്യിലെടുത്തതിന് പിന്നാലെ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സനും ടിക് ടോക്കില്‍ ആരാധകരെ രസിപ്പിച്ച് എത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി