കായികം

2019ലെ ലോകകപ്പ് കളിച്ച 3 പേരെ 2003ലെ ടീമിലേക്ക്; ഗാംഗുലിയുടെ സര്‍പ്രൈസ് തെരഞ്ഞെടുപ്പ് 

സമകാലിക മലയാളം ഡെസ്ക്

2019 ലോകകപ്പ് ടീമില്‍ കളിച്ച സംഘത്തില്‍ നിന്ന് മൂന്ന് പേരെ 2003 ലോകകപ്പിലെ തന്റെ ടീമില്‍ ഉള്‍പ്പെടുത്താനായാല്‍ ആരെയെല്ലാം തെരഞ്ഞെടുക്കും എന്നായിരുന്നു സൗരവ് ഗാംഗുലിക്ക് മുന്‍പിലെത്തിയ ചോദ്യം. എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ രോഹിത്, കോഹ് ലി എന്നിവരുടെ പേര് ഗാംഗുലി പറഞ്ഞു. മൂന്നാമത്തെ താരം ആര്? 

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ബൂമ്രയുടെ പേരാണ് ഗാംഗുലി ഇവിടെ പറയുന്നത്. സൗത്ത് ആഫ്രിക്കയിലാണ് 2003 ലോകകപ്പ് കളിച്ചത്. ആ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. ബൂമ്ര,രോഹിത്, കോഹ് ലി എന്നിവരെയാണ് ഞാന്‍ ടീമിലെടുക്കുക. രോഹിത് ഓപ്പണിങ്ങില്‍. ഞാന്‍ മൂന്നാം സ്ഥാനത്തും, ഗാംഗുലി പറഞ്ഞു. 

ഇത് കേട്ട് സെവാഗ് എന്താണ് പറയുക എന്നറിയില്ല. നാളെ എനിക്ക് സെവാഗിന്റെ ഫോണ്‍ കോള്‍ വരാന്‍ സാധ്യതയുണ്ട്. എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നാവും സെവാഗിന്റെ ചോദ്യം. എന്നാല്‍ ഈ മൂന്ന് പേരെയുമാണ് ഞാന്‍ എന്റെ ടീമില്‍ ഉള്‍പ്പെടുത്തുക, ഗാംഗുലി പറഞ്ഞു. 

ഇവിടെ ധോനിയുടെ പേര് ഗാംഗുലി ഒഴിവാക്കിയതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അതിനും ഗാംഗുലിക്ക് മറുപടിയുണ്ട്. ധോനിയേയും ടീമിലെടുക്കും. എന്നാല്‍ നിങ്ങള്‍ എനിക്ക് മൂന്ന് ചോയിസ് മാത്രമാണ് നല്‍കിയത്. രാഹുല്‍ ദ്രാവിഡിനെ വെച്ച് എനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും ഗാംഗുലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്