കായികം

കോഹ്‌ലിയെ പോലെയാണ് ബെന്‍ സ്‌റ്റോക്ക്‌സ്, ഭാവിയിലെ ക്യാപ്റ്റനായി വളരുമെന്ന് പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോഹ്‌ലിയെ പോലെയാണ് ബെന്‍ സ്‌റ്റോക്ക്‌സ് എന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍. വരും നാളുകളില്‍ മികച്ച നായകനായി സ്‌റ്റോക്ക്‌സ് വളരുമെന്ന് നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. 

കോഹ് ലിയുടേത് പോലെയാണ് സ്‌റ്റോക്ക്‌സും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍. അതുകൊണ്ട് സ്‌റ്റോക്ക്‌സും മികച്ച നായകനായി വളരുമെന്നാണ് ഞാന്‍ കരുതുന്നത്. നിലവില്‍ പകരക്കാരനായ ക്യാപ്റ്റനാണ് സ്റ്റോക്ക്‌സ് എന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍ പറഞ്ഞു. 

പകരക്കാരന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്‌റ്റോക്ക്‌സിന് ഞാന്‍ എല്ലാ പിന്തുണയും നല്‍കുന്നു. സ്റ്റോക്ക്‌സിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് നല്ല ചോയിസ് ആണ്. ജോ റൂട്ടിന്റെ വിശ്വസ്തനുമാണ്...ജീവിത കാലം മുഴുവന്‍ ഇത് താന്‍ തുടരേണ്ട ജോലിയാണ് എന്ന നിലയില്‍ ഒരു ചിന്തയും സ്‌റ്റോക്ക്‌സിന് ഇല്ലെന്നും നാസര്‍ ഹുസെയ്ന്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ ഓള്‍ റൗണ്ടറാണ് സ്‌റ്റോക്ക്‌സ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നു. ഐപിഎല്‍ മുന്‍പില്‍ വരാനിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ സ്‌റ്റോക്ക്‌സിന് മേല്‍ ഭാരം കൂടുതലായിരിക്കും. എന്നാല്‍ സ്‌റ്റോക്ക്‌സിനെ എഴുതി തള്ളേണ്ടതില്ലെന്നും നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി