കായികം

അനില്‍ കുംബ്ലേക്ക് ശേഷം കോച്ചാവാന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടു, എന്നാല്‍ ദ്രാവിഡ് തയ്യാറായില്ല; കാരണം വെളിപ്പെടുത്തി വിനോദ് റായ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അനില്‍ കുംബ്ലേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഈ സ്ഥാനത്തേക്ക് എത്തേണ്ടിയിരുന്നത് രാഹുല്‍ ദ്രാവിഡ് ആയിരുന്നെന്ന് ബിസിസിഐ ഭരണസമിതി അധ്യക്ഷനായിരുന്ന വിനോദ് റായി. രാഹുല്‍ ദ്രാവിഡിനെ സമീപിച്ചെങ്കിലും അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്ന് വിനോദ് റായി പറഞ്ഞു. 

വീട്ടില്‍ രണ്ട് ആണ്‍കുട്ടികള്‍ വളര്‍ന്നു വരുന്നുണ്ട്. കളിക്കുന്ന സമയത്ത് അവരോടൊപ്പം അധികം സമയം ചെലവിടാനോ, അവരെ ശ്രദ്ധിക്കാനോ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇനി അവര്‍ക്കായി കൂടുതല്‍ സമയം നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ദ്രാവിഡ് ആ സമയം കാരണമായി പറഞ്ഞതെന്നും വിനോദ് റായി വെളിപ്പെടുത്തി. 

കുംബ്ലേ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ദ്രാവിഡിനാണ് തങ്ങള്‍ ആദ്യ പരിഗണന നല്‍കിയത്. മികവ് നോക്കിയാല്‍ ശാസ്ത്രിക്കൊപ്പം ദ്രാവിഡുണ്ട്. ഇന്ത്യന്‍ കോച്ചാവാനുള്ള ഞങ്ങളുടെ അഭ്യര്‍ഥന നിരസിച്ചെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് സമ്മതിച്ചതായും വിനോദ് റായി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍