കായികം

കോവിഡിന്റെ ഭീഷണി 2020ല്‍ അവസാനിക്കില്ല; ഐപിഎല്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടത്താനുള്ള സാധ്യതകള്‍ തള്ളി ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ നടത്താനുള്ള സാധ്യതകള്‍ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ വര്‍ഷം അവസാനം വരേയോ, അടുത്ത വര്‍ഷം ആദ്യം വരെയോ കോവിഡിന്റെ പിടിയില്‍ തന്നെ ഇന്ത്യ തുടര്‍ന്നേക്കാമെന്ന് വിലയിരുത്തിയാണ് ഗാംഗുലിയുടെ വാക്കുകള്‍. 

ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനൊപ്പമുള്ള ചാറ്റിന് ഇടയിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം. അടുത്ത നാല് മാസത്തോളം നമുക്ക് കഠിനമായിരിക്കും എന്നാണ് കരുതുന്നത്. കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മാറി കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ അടുത്ത വര്‍ഷമായേക്കും, ഗാംഗുലി പറഞ്ഞു. 

വാക്‌സിന്‍ വരുന്നത് വരെ നമുക്ക് കാത്തിരിക്കണം. അതുവരെ നമ്മള്‍ കരുതലോടെ ഇരിക്കേണ്ടതുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്കറിയാം. പന്തില്‍ ഉമിനീര് പുരട്ടുന്നത് ഒരു വിഷയമാണ്. വാക്‌സിന്‍ വന്ന് കഴിയുമ്പോള്‍ മറ്റ് അസുഖങ്ങള്‍ പോലെ ഇതും പ്രശ്‌നമില്ലാത്തതായി തീരുമെന്നും ഗാംഗുലി പറഞ്ഞു. 

ബാറ്റിങ്ങിലെ തന്ത്രം പോലെയാണ് ഇതും. എല്ലാ പിച്ചിലും ഒരുപോലെയല്ല കാര്യങ്ങള്‍. വേഗം കുറഞ്ഞ പിച്ചുകളില്‍ വ്യത്യസ്തമായും, ടേണ്‍ ലഭിക്കുന്ന പിച്ചുകളില്‍ മറ്റ് വിധത്തിലുമാണ് നമ്മള്‍ കളിക്കുക. അതുപോലെ കോവിഡ് ഘട്ടത്തിലാണ് നമ്മളിപ്പോള്‍. തിരിച്ചു വരവിന്റെ ഘട്ടത്തില്‍. ഈ വര്‍ഷം അവസാനത്തോടെ നമുക്ക് സാധാരണ നില തിരിച്ചു പിടിക്കാനായേക്കും എന്ന് പ്രതീക്ഷിക്കാം...ഗാംഗുലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ