കായികം

ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്റ്റ്; കോവിഡിനെ അതിജീവിച്ചെത്തിയപ്പോള്‍ വില്ലനായി കാലാവസ്ഥ, ടോസ് വൈകുന്നു

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: കോവിഡിനെ അതിജീവിച്ച് ക്രിക്കറ്റ് എത്തിയപ്പോള്‍ മൂടിക്കെട്ടിയ അന്തരീക്ഷം വില്ലനായി. അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകരോട് കാലാവസ്ഥയും ദയ കാണിച്ചില്ല. ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്റ്റ് പരമ്പരയിലെ ടോസ് വൈകുകയാണ്. 

മഴയില്‍ ആദ്യ ദിനം മുങ്ങരുതെന്ന പ്രാര്‍ഥനയിലാണ് ക്രിക്കറ്റ് ലോകം. 143 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന് ഇടയില്‍ ആദ്യമായാണ് കാണികളില്ലാതെ ടെസ്റ്റ് മത്സരം നടക്കുന്നത്. 2018-19ല്‍ വിന്‍ഡിസ് മണ്ണില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പരമ്പര ജേതാക്കളായാണ് വിന്‍ഡിസിന്റെ നില്‍പ്പ്. 

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യത്തേതില്‍ തന്നെ ജയം പിടിച്ച് വിന്‍ഡിസിനെ പ്രതിരോധത്തിലാക്കി ട്രോഫി തിരികെ പിടിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. 1988ന് ശേഷം ഇംഗ്ലണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല.സ്റ്റോക്ക്‌സിന് കീഴില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിന് തന്നെയാണ് മുന്‍തൂക്കം എന്ന് ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ