കായികം

87/5, കോവിഡ് കാലത്തെ ക്രിക്കറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കുള്ളതെന്ന് പറഞ്ഞവര്‍ക്ക് വിന്‍ഡിസ് പേസര്‍മാരുടെ മറുപടി; ഇംഗ്ലണ്ട് തകരുന്നു

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: കോവിഡ് കാലത്ത് ക്രിക്കറ്റ് മടങ്ങി എത്തുമ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമാവുമോ കാര്യങ്ങളെല്ലാം എന്ന് ആശങ്കപ്പെട്ടവര്‍ക്ക് തെറ്റി. 117 ദിവസത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റ് മടങ്ങി എത്തിയ ഇംഗ്ലണ്ട്-വിന്‍ഡിസ് പരമ്പരയില്‍ കണ്ണുകളെല്ലാം തന്നിലേക്ക് കൊണ്ടുവരികയാണ് വിന്‍ഡിസ് പേസര്‍ ഷന്നോന്‍ ഗബ്രിയേല്‍. ഒപ്പം ഹോള്‍ഡറും. രണ്ടാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സിലേക്കാണ് വിന്‍ഡിസ് പേസര്‍മാര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തിട്ടത്. 

ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ 51 റണ്‍സിനിടയില്‍ കടപുഴക്കിയാണ് ഗബ്രിയേല്‍ ബാറ്റ്‌സ്മാന്മാരില്‍ നിന്ന് കളി തട്ടിയെടുത്തത്. ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം സ്‌കോര്‍ ബോര്‍ഡിലേക്ക് ഇംഗ്ലണ്ട് റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് തന്നെ പന്ത് സ്വിങ് ചെയ്യിച്ച് ഓപ്പണര്‍ സിബ്ലേയെ വിക്കറ്റിന് മുന്‍പില്‍ ഗബ്രിയേല്‍ കുടുക്കിയിരുന്നു.

രണ്ടാം ദിനം ഒാപ്പണര്‍ ബേണ്‍സിനേയും ജോ ഡെന്‍ലിയേയും കൂടി മടക്കി ഇംഗ്ലണ്ടിനെ ഗബ്രിയേല്‍ വിറപ്പിച്ചു. 58 പന്തില്‍ നിന്ന് 18 റണ്‍സ് എടുത്ത് നിന്ന ജോ ഡെന്‍ലിയുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ചാണ് ഗബ്രിയേല്‍ രണ്ടാമത്തെ വിക്കറ്റ് നേടിയത്. ഫ്രണ്ട് ഫൂട്ടില്‍ ഡെന്‍ലിക്ക് പറ്റിയ പിഴവ് മുതലെടുത്തായിരുന്നു വിക്കറ്റ്. 

85 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്ത് നിന്ന ബേണ്‍സിനെ റിവ്യൂവിന്റെ സഹായത്തോടെയാണ് ഗബ്രിയേല്‍ മടക്കിയത്. ഫഌക് ചെയ്യാനുള്ള ബേണ്‍സിന്റെ ശ്രമം പാളി. അമ്പയര്‍ മുഖം തിരിച്ചതോടെ നായകന്‍ ഹോള്‍ഡറെ വിശ്വസിപ്പിച്ച് ഡിആര്‍എസ് റിവ്യുവിനായി ഗബ്രിയേല്‍ വാദിച്ചു. അവിടേയും വിന്‍ഡിസ് പേസറിന് പിഴച്ചില്ല. പിന്നാലെ സാക്ക് ക്രൗലേയേയും ഒലി പോപ്പിനേയും നായകന്‍ ഹോള്‍ഡര്‍ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 87ലേക്ക് കൂപ്പുകുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി