കായികം

അവിടെ ഞാന്‍ ശരിക്കും ഞെട്ടി, ആ നാല് ഓവര്‍ എന്ത് ചെയ്‌തെന്ന് അറിയില്ല, നിറയെ സര്‍പ്രൈസുകളാണ് ധോനിയില്‍: ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: 2008 നവംബറില്‍ നാഗ്പൂരില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റിന് മറക്കാനാവാത്തതാണ്. ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി അവസാനമായി രാജ്യത്തിന് വേണ്ടി രാജ്യാന്തര മത്സരം കളിച്ച വേദി. ഇവിടെ ധോനിയുടെ ഭാഗത്ത് നിന്നുണ്ടായ അപ്രതീക്ഷിത നീക്കം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ആ നിമിഷം താനും ഞെട്ടിയെന്നാണ് ഗാംഗുലി പറയുന്നത്. 

എന്റെ അവസാന ടെസ്റ്റ്, അവസാന ദിനം, അവസാന സെഷന്‍. വിദര്‍ഭ സ്റ്റേഡിയത്തിലെ സ്റ്റെപ്പ് ഇറങ്ങി ഞാന്‍ വരികയായിരുന്നു. എന്റെ ടീം അംഗങ്ങള്‍ എനിക്കൊപ്പം നിന്ന് ഗ്രൗണ്ടിലേക്ക് എന്നെ ആദ്യം ഇറക്കി. ക്യാപ്റ്റന്‍സി എനിക്ക് നല്‍കിയത് അത്ഭുതപ്പെടുത്തിയെന്നും ഗാംഗുലി പറഞ്ഞു. 

ഞാന്‍ അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ ധോനി ധോനിയായി നിന്നു. ക്യാപ്റ്റന്‍സിയില്‍ എന്നത് പോലെ നിറയെ സര്‍പ്രൈസുകളാണ് ധോനിയില്‍. ടെസ്റ്റ് നമ്മള്‍ ജയിക്കുകയാണ്. എന്റെ മനസില്‍ വിരമിക്കലിനെ കുറിച്ചുള്ള ചിന്തയും. ആ മൂന്ന് നാല് ഓവറില്‍ എന്താണ് ചെയ്തത് എന്ന് എനിക്ക് അറിയില്ല, ഗാംഗുലി പറഞ്ഞു. അവിടെ ഓസ്‌ട്രേലിയക്കെതിരെ 172 റണ്‍സിന്റെ ജയം പിടിച്ച് ഇന്ത്യ ഗാംഗുലിക്ക് യാത്രയയപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന