കായികം

പന്ത് നോക്കുക, അടിക്കുക, ട്വന്റി20യില്‍ അത്രമാത്രമേയുള്ളു; രഹാനെക്ക് ദ്രാവിഡ് നല്‍കിയ ഉപദേശം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രമായി ഒതുക്കി നിര്‍ത്തുകയാണ് രഹാനെയെ ഇന്ത്യന്‍ ടീം. എന്നാല്‍ ഏകദിനത്തിലും ട്വന്റി20യിലും മികവ് പുലര്‍ത്താന്‍ ഇപ്പോഴും പറ്റുന്ന താരമാണ് രഹാനെ എന്ന വിലയിരുത്തല്‍ ശക്തമാണ്. ട്വന്റി20യില്‍ മികവ് കാണിക്കാന്‍ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് ലഭിച്ച ഉപദേശങ്ങളിലൊന്ന് വെളിപ്പെടുത്തുകയാണ് രഹാനെ ഇപ്പോള്‍...

ട്വന്റി20യില്‍ ചില ഷോട്ടുകള്‍ നന്നായി കളിക്കാന്‍ പറ്റിയേക്കില്ല. ആ സമയം നമുക്ക് തോന്നും മോശം ഷോട്ട് കളിച്ചാല്‍ പുറത്താവുമെന്ന്. എന്നാല്‍ അത് ഗൗരവത്തിലെടുക്കേണ്ടെന്നാണ് രാഹുല്‍ ദ്രാവിഡ് എന്നോട് പറഞ്ഞത്. ട്വന്റി20യില്‍ ഷോട്ട് നന്നായിട്ടാണോ കളിച്ചത് എന്നതിനെ കുറിച്ചോര്‍ത്ത് ആകുലപ്പെടേണ്ടതില്ല. 

ട്വന്റി20 ക്രിക്കറ്റില്‍ പന്ത് നോക്കി പ്രഹരിക്കുക എന്നതേയുള്ളു. ആ ഷോട്ടിന്റെ ഇംപാക്ട് എന്താണെന്നാണ് നോക്കേണ്ടത്. അതാണ് വിഷയമെന്നാണ് ദ്രാവിഡ് എനിക്ക് ഓര്‍മപ്പെടുത്തി തന്നത്. ട്വന്റി20 ക്രിക്കറ്റില്‍ ഞാന്‍ ആരേയും അനുകരിക്കാന്‍ ശ്രമിക്കാരില്ല. ഇന്‍സൈഡ് ഔട്ട്, ബിഹൈന്‍ഡ് ദി ബൗളര്‍, ഞാന്‍ മെച്ചപ്പെടുത്തിയെടുത്ത ഷോട്ടുകള്‍ എന്നിവയാണ് ഞാന്‍ കളിക്കാറ്...

നമ്മുടെ ഷോട്ടുകളില്‍ നമുക്ക് ഉറപ്പുണ്ടെങ്കില്‍ അത് പൂര്‍ണമായും പിന്തുടരാം. 18 പന്ത് ഞാന്‍ കളിച്ചാല്‍ സ്‌ട്രൈക്ക് റേറ്റ് 150-160ല്‍ എങ്ങനെ എത്തിക്കാം എന്നാണ് ഞാന്‍ നോക്കുക. 6-14 ഓവര്‍ കഴിയുമ്പോള്‍ നോക്കണം, എത്ര റണ്‍സ് ഇനി കണ്ടെത്തണം എന്ന്. ഉദാഹരണത്തിന്, ആറാം ഓവര്‍ കഴിഞ്ഞത് മുതലാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത് എങ്കില്‍ റണ്‍സ് കണ്ടെത്താന്‍ അതിന് അനുസരിച്ച് ഞാന്‍ പ്ലാന്‍ ചെയ്യണം, രഹാനെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''