കായികം

ടോട്ടനം ഫുട്‌ബോള്‍ താരത്തിന്റെ സഹോദരന്‍ നിശാ ക്ലബില്‍ വെടിയേറ്റ് മരിച്ചു; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഐവറികോസ്റ്റ് താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ ടോട്ടനം ഹോട്‌സ്പറിന്റെ പ്രതിരോധ നിരയിലെ ശക്തനുമായ സെര്‍ജി ഔരിയറിന്റെ സഹോദരന്‍ വെടിയേറ്റ് മരിച്ചു. ഫ്രാന്‍സിലെ ടോളൗസിലുള്ള ഒരു നിശാ ക്ലബില്‍ വച്ചാണ് സെര്‍ജി ഔരിയറിന്റെ ഇളയ സഹോദരനായ ക്രിസ്റ്റഫര്‍ ഔരിയര്‍ വെടിയേറ്റ് മരിച്ചത്. ക്രിസ്റ്റഫറും ഫുട്‌ബോള്‍ താരം തന്നെയാണ്.

അടിവയറ്റില്‍ വെടിയേറ്റ നിലയില്‍ ക്രിസ്റ്റഫറിനെ നിശാ ക്ലബിന് സമീപത്ത് കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ടോളൗസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

അര്‍ധ രാത്രിയിലാണ് ക്രിസ്റ്റഫറിന് നിശാ ക്ലബില്‍ വച്ച് വെടിയേറ്റതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി