കായികം

അസ്ഹറുദ്ദീന്റെ ഭാര്യയെ അസഭ്യം പറഞ്ഞത് ഇന്‍സമാമിനെ പ്രകോപിപ്പിച്ചു; സഹാറ കപ്പിലെ സംഭവത്തില്‍ പാക് മുന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: മുഹമ്മദ് അസ്ഹറുദ്ദീന്റെ ഭാര്യക്കെതിരായ കാണികളുടെ നടപടി പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ വളരെ അധികം പ്രകോപിപ്പിച്ചിരുന്നതായി വഖാര്‍ യുനിസ്. 1997ലെ സഹാറ കപ്പില്‍ ഇന്ത്യന്‍ കാണികള്‍ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴുണ്ടായതിനേക്കാള്‍ രോഷാകുലനായിരുന്നു ഈ സമയം ഇന്‍സമാം എന്ന് വഖാര്‍ യുനീസ് പറഞ്ഞു. 

തടിയന്‍ ഉരുള കിഴങ്ങ്, ജീര്‍ണിച്ച തക്കാളി എന്നീ വിളികളാണ് സഹാറ കപ്പില്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഇന്‍സമാമിനെതിരെ ഉയര്‍ത്തിയത്. ആദ്യം ഇന്‍സമാം ഈ വിളികള്‍ കാര്യമാക്കിയില്ല. എന്നാല്‍ പിന്നാലെ തന്റെ ഫൈന്‍ ലെഗിലെ തേര്‍ഡ് മാനിലേക്ക് തന്നെ ഫീല്‍ഡറായി നിര്‍ത്താന്‍ ഇന്‍സമാം നായകന്‍ സലീം മാലിക്കിനോട് പറഞ്ഞു. 

ഡ്രിങ്ക്‌സ് കൊണ്ടുവന്നിരുന്ന താരത്തോടെ ബാറ്റ് കൊണ്ടുവരാനും ഇന്‍സമാം പറഞ്ഞു. പിന്നാലെ ബാറ്റുമായി ബൗണ്ടറി ലൈനിലെ ബോര്‍ഡുകള്‍ ചാടി കടന്ന് ആരാധകരുടെ അടുത്തേക്ക് ഇന്‍സമാം എത്തി. അവിടെ അസ്ഹറുദ്ദീന്റെ ഭാര്യയുമായി ബന്ധപ്പെട്ട് ആരാധകരില്‍ ആരോ എന്തോ വിളിച്ച് പറഞ്ഞതാണ് ഇന്‍സമാമിനെ പ്രകോപിപ്പിച്ചത്. 

ഈ സംഭവത്തിന്റെ പേരില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇന്‍സമാമിനെ വിലക്കി. എന്നാല്‍ ഇന്‍സമാമിന് വേണ്ടി അസ്ഹര്‍ മുന്‍പോട്ട് വന്നു. ഇന്‍സമാമിനെതിരെ കോടതിയില്‍ പോയ ഇന്ത്യന്‍ ആരാധകനോട് അസ്ഹറുദ്ദീന്‍ സംസാരിക്കുകയും, കോടതിക്ക് പുറത്ത് വെച്ച് പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയും ചെയ്തു. കളിക്കളത്തിന് പുറത്ത് ഇരു ടീം അംഗങ്ങളും തമ്മിലുള്ള ബന്ധം അത്രമാത്രം നല്ലതാണ് എന്നാണ് അത് വ്യക്തമാക്കുന്നത് എന്നും വഖാര്‍ യുനിസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി