കായികം

രണ്ടാം ടെസ്റ്റ്; രണ്ട് വിക്കറ്റുകള്‍ നഷ്ടം; വിന്‍ഡീസ് പൊരുതുന്നു

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് പൊരുതുന്നു. നാലാം ദിനമായ ഇന്ന് ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലാണ്. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 496 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയിരുന്നു. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ വിന്‍ഡീസിന് ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ 351 റണ്‍സ് കൂടി വേണം. 

മത്സരത്തില്‍ മഴ കാര്യമായി കളിച്ചതിനാല്‍ രണ്ടാം പോരാട്ടം സമനിലയില്‍ അവസാനിക്കുമെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു. 

41 റണ്‍സുമായി ഓപണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും 25 റണ്‍സുമായി ഷായ് ഹോപുമാണ് ക്രീസില്‍. 12 റണ്‍സുമായി ജോണ്‍ കാംപെലും 32 റണ്‍സുമായി രാത്രി കാവല്‍ക്കാരന്‍ അല്‍സാരി ജോസഫും പുറത്തായി. സാം കറനും ബെസുമാണ് ഇംഗ്ലണ്ടിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്. 

നേരത്തെ ബെന്‍ സ്റ്റോക്‌സ് (176), ഡോം സിബ്‌ലെ (120) എന്നിവരുടെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോസ് ബട്‌ലര്‍ (40), ബെസ് (പുറത്താകാതെ 26 പന്തില്‍  31) എന്നിവരും പിടിച്ചു നിന്നു. ഇവരുടെ മികവാണ് സ്‌കോര്‍ 400 കടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം