കായികം

ഒടുവില്‍ ഐപിഎല്ലിന് വഴി തെളിഞ്ഞപ്പോള്‍ സ്റ്റാര്‍ ഇന്ത്യക്ക് അതൃപ്തി; ഷെഡ്യൂള്‍ നീട്ടണമെന്ന് ആവശ്യം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്വന്റി20 ലോകകപ്പ് മാറ്റി വെച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ ഐപിഎല്ലിന് മുന്‍പിലുള്ള വഴികളെല്ലാം തെളിഞ്ഞു. എന്നാല്‍ ബിസിസിഐ മുന്‍പോട്ട് വെക്കുന്ന ഐപിഎല്‍ ഷെഡ്യൂളില്‍ സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്. 

സെപ്തംബര്‍ 26 മുതല്‍ നവംബര്‍ എട്ട് വരെയായി ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐയുടെ നീക്കം. എന്നാല്‍ ഒരാഴ്ച വൈകി ഐപിഎല്‍ തുടങ്ങിയാല്‍ മതി എന്നാണ് സ്റ്റാര്‍ ഇന്ത്യയുടെ നിലപാട്. ദീപാവലി ആഴ്ചയില്‍ പരസ്യത്തിലുണ്ടാവുന്ന വര്‍ധന മുന്‍പില്‍ കണ്ടാണ് ഇത്. 

നവംബര്‍ 14നാണ് ദീപാവലി. ബിസിസിഐയുടെ നിലവിലെ തീരുമാനപ്രകാരം നവംബര്‍ എട്ടിനാണ് ഐപിഎല്‍ ഫൈനല്‍. നിലവില്‍ 44 ദിവസം കൊണ്ട് 60 മത്സരങ്ങളാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഉച്ചക്ക് ശേഷം കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവരുന്നത് റേറ്റിങ്ങിനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. 

എന്നാല്‍ സ്റ്റാര്‍ ഇന്ത്യയുടെ ആവശ്യപ്രകാരം നവംബര്‍ 14 വരെ ഐപിഎല്‍ നീട്ടിയാല്‍ അത് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തെ ബാധിക്കും. ഡിസംബര്‍ മൂന്നിനാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്. ഓസ്‌ട്രേലിയയില്‍ എത്തി ഇന്ത്യന്‍ ടീമിന് ക്വാറന്റൈന്‍ പാലിക്കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി