കായികം

പന്ത് ചുരണ്ടിയതിന് അവരെ കരയിച്ചു, കുരങ്ങന്‍ എന്ന് വിളിച്ചവരെ എന്ത് ചെയ്തു? മങ്കിഗേറ്റ് വിവാദത്തിലേക്ക് ചൂണ്ടി അക്തര്‍ 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: 2008ലെ മങ്കിഗേറ്റ് വിവാദത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ശിക്ഷിക്കപ്പെടാതിരുന്നതിന് എതിരെ പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ക്രിക്കറ്റ് പന്ത് ചുരണ്ടിയതിന് നിങ്ങളുടെ കളിക്കാരെ കരയിച്ചു. എന്നാല്‍ മറ്റൊരു വ്യക്തിയെ കുരങ്ങന്‍ എന്ന് വിളിച്ച കളിക്കാരനെ നിങ്ങള്‍ സുരക്ഷിതമാക്കിയതായും അക്തര്‍ പറയുന്നു. 

മറ്റൊരാളെ കുരങ്ങനെന്ന് വിളിച്ചിട്ടും സംരക്ഷിച്ചു. പരമ്പര ബഹിഷ്‌കരിക്കുമെന്ന സംസാരം വരെയുണ്ടായി. നിങ്ങളുടെ നീതിശാസ്ത്രം എവിടെയെന്നാണ് ഞാന്‍ ഓസ്‌ട്രേലിയക്കാരോട് ചോദിക്കുന്നത്. പരമ്പര അവസാനിപ്പിക്കുമെന്ന് അവര്‍ പറഞ്ഞപ്പോള്‍, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നാണ് ഓസ്‌ട്രേലിയ പറഞ്ഞത്, ജിയോ ക്രിക്കറ്റില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു. 

ഏഷ്യാ കപ്പും, ട്വന്റി20 ലോകകപ്പും മുന്‍ നിശ്ചയിച്ച പ്രകാരം നടത്തണമായിരുന്നു എന്നും അക്തര്‍ പറഞ്ഞു. എന്തുകൊണ്ട് അത് നടത്തിക്കൂട? അടിച്ചമര്‍ത്തപ്പെട്ടവരെ ഈ ലോകം ഒരിക്കലും പിന്തുണച്ചിട്ടില്ല. ട്വന്റി20 ലോകകപ്പ് നടത്തില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അവര്‍ക്ക് ഐപിഎല്‍ നടത്തണം, അതിന് വേണ്ടി ലോകകപ്പ് വേണ്ടെന്ന് വെക്കുന്നതായും അക്തര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി